🟣 വടക്കാഞ്ചേരി സഹകരണ എഞ്ചിനീയറിംഗ് കോളേജിന്റെ മുടങ്ങിയ നിർമ്മാണം പുനരാരംഭിക്കുന്നതു സംബന്ധിച്ച് അടിയന്തിര തീരുമാനം കൈകൊള്ളും: സഹകരണ എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു നേതാക്കൾക്ക് ഉറപ്പ് നൽകി.🟣

വടക്കാഞ്ചേരി സഹകരണ എഞ്ചിനീയറിംഗ് കോളേജിന്റെ മുടങ്ങിയ നിർമ്മാണം പുനരാരംഭിക്കുന്നതു സംബന്ധിച്ച് വടക്കാഞ്ചേരിയിലെ കോൺഗ്രസ് നേതാക്കൾ സഹകരണ  എക്സൈസ് വകുപ്പ് മന്ത്രി എം. ലിജുവുമായി തൃശൂർ ഡി.സി.സി. ഓഫീസിൽ ചർച്ച നടത്തി.
അധികം താമസിയാതെ തന്നെ സ്ഥലം സന്ദർശിച്ച്, CAPE അധികൃതരുമായി സംസാരിച്ച് തുടർ പ്രവർത്തനങ്ങൾ സംബന്ധിച്ച അടിയന്തിര തീരുമാനങ്ങൾ എടുക്കാം എന്ന് മന്ത്രി നേതാക്കൾക്ക് ഉറപ്പ് നൽകിയതായി ചർച്ചയുടെ ഭാഗമായ നേതാക്കൾ അറിയിച്ചു.  രാജേന്ദ്രൻ അരങ്ങത്ത്, കെ. അജിത്കുമാർ, ജിജോ കുര്യൻ, എൻ. ആർ. സതീശൻ എന്നിവർ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍