പീച്ചി ഡാമിൻറെ ജലസംഭരണി പ്രദേശത്ത് ആനവാരിയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് മരണമടഞ്ഞ മൂന്നുപേരുടെയും ഭവനങ്ങളിൽ മന്ത്രി കെ.രാജൻ നേരിട്ട് എത്തി ധനസഹായം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് കൈമാറി. നിയമസഭാ സമ്മേളനം ചേർന്ന അവസരത്തിൽ പ്രത്യേക കേസായി പരിഗണിച്ചുകൊണ്ടാണ് അടിയന്തര ഇടപെടലിലൂടെ ധനസഹായത്തിനുള്ള ഉത്തരവ് പുറത്തിറക്കിയത്.
സംസ്ഥാന ദുരന്ത നിവാരണനിധിയിൽ നിന്നും 4 ലക്ഷം രൂപയാണ് നിയമാനുസൃത അവകാശികൾക്ക് അനുവദിച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ സെപ്റ്റംബർ നാലിനാണ് വിപിൻ, സിറാജ്, അജിത്ത് എന്നിവർ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍