വാടാനപ്പള്ളി പഞ്ചായത്ത് ഹരിത കർമ്മ സേന ഡ്രൈവറെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

വാടാനപ്പള്ളി: വാടാനപ്പള്ളി പഞ്ചായത്ത് ഹരിത കർമ്മസേനയിലെ താൽക്കാലിക ഡ്രൈവറെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നടുവിൽക്കര ബാറിനടുത്ത് താമസിക്കുന്ന വാടാനപ്പള്ളി മുൻ ഗ്രാമ പഞ്ചായത്തംഗം കടവത്ത് പരേതനായ ചെറുകണ്ഠക്കുട്ടിയുടെ മകൻ കെ.സി. സുനിൽകുമാർ (56) ആണ് മരിച്ചത്.


സി.പി.എം. വാടാനപ്പള്ളി നട ഈസ്റ്റ് ബ്രാഞ്ച് അംഗമാണ്. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.സി. പ്രസാദിൻ്റെ സഹോദരനാണ്. വ്യാഴാഴ്ച ഉച്ചക്ക് വീടിന് സമീപം വെള്ളം നിറഞ്ഞ തോട്ടിലാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. വീട്ടു പറമ്പിലെ തേങ്ങയെടുത്ത് വരുമ്പോൾ തോട് ചാടിയപ്പോൾ ഭിത്തിയിൽ തലയിടിച്ച് അബോധാവസ്ഥയിൽ വെളളം നിറഞ്ഞ തോട്ടിലേക്ക് വീണ് മുങ്ങിമരിച്ചതാകാമെന്ന് കരുതുന്നു.


തലയിൽ പൊട്ടലുണ്ട്. ഭാര്യ: നിഷ, മക്കൾ: അനന്യ (ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളജ് ബി.സി .എ.വിദ്യാർഥിനി), അനാമിക (കണ്ടശ്ശാംകടവ് സെന്റ് മേരിസ് കോൺവെന്റ് വിദ്യാർഥിനി) സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.