മെഡിക്കൽ കോളേജ് യൂണിവേഴ്സിറ്റി ലയൺസ് ക്ലബ്ബും എൻ.എസ്.എസ് ഹയർ സെക്കന്ററി സക്കൂളിലെ നേഷണൽ സർവീസ് സ്ക്കീമും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

മെഡിക്കൽ കോളേജ് യൂണിവേഴ്സിറ്റി ലയൺസ് ക്ലബ്ബും എൻ.എസ്.എസ് ഹയർ സെക്കന്ററി സ്കൂളിലെ നേഷണൽ സർവീസ് സ്കീമും സംയുക്തമായി നടത്തിയ രക്തദാന ക്യാമ്പ് സ്കൂൾ പ്രിൻസിപ്പൽ ജിപി ശ്രേയസ് ഉദ്ഘാടനം ചെയ്തു. ലയൺസ്‌ ക്ലബ് പ്രസിഡന്റ് എ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ക്ലബ് സെക്രട്ടറി രാജശ്രീ സുഗുണൻ സ്വാഗതവും ട്രഷറർ പി സി സന്തോഷ്‌ നന്ദിയും പറഞ്ഞു.

ക്യാമ്പിൽ 85 പേർ രക്ത ധാനത്തിൽ പങ്കാളികളായി. മുണ്ടത്തിക്കോട് എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് രാജു മാരാത്ത്, കൗൺസിലർമാരായ കെ. ഗോപാലകൃഷ്ണൻ, പ്രകാശൻ കുന്നൂർ, പി.ടി.എ പ്രസിഡന്റ് കെ. ചന്ദ്രദാസ്, എൻ.എസ്.എസ് കോഡിനേറ്റർമാരായ കെ. രോഹിണി ടീച്ചർ, രശ്മി ജി നായർ,ജില്ലാ കോഡിനേറ്റർ പ്രജീഷ് മാസ്റ്റർ കെ.ആർ രാജശ്രീ, കെ. സുജാത എന്നിവർ ആശംസകൾ നേർന്നു. എം.എൻ ലതീന്ദ്രൻ, ഗിരീഷ് ഇയ്യാനികാട്ടിൽ, ഇ.കെ സുരേഷ്, എം.വി വിജയൻ, എ. സുധീഷ്ബാബു, അഡ്വ സുരേഷ് എന്നിവരോടൊപ്പം നേഷണൽ സർവീസ് സ്ക്കീം വിദ്യാർത്ഥികളും നേതൃത്വം നൽകി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍