കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ വടക്കാഞ്ചേരി നഗരസഭാ കൗൺസിലറും സി പി എം നേതാവുമായ പി ആർ അരവിന്ദാക്ഷനെ ഇ ഡി വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടും.

 "കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ വടക്കാഞ്ചേരി നഗരസഭാ കൗൺസിലറും സി പി എം നേതാവുമായ പി ആർ അരവിന്ദാക്ഷനെ ഇ ഡി വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടും.
കേസിൽ ഉന്നതബന്ധം വ്യക്തമായെന്നാണ് ഇ ഡി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. കേസിൽ അറസ്റ്റിലായ അരവിന്ദാക്ഷനെയും മുൻ ബാങ്ക് അക്കൗണ്ടന്റ് ജിൽസിനെയും എറണാകുളം സബ് ജയിലിലേയ്ക്ക് കോടതി റിമാൻഡ് ചെയ്തിരുന്നു. അരവിന്ദാക്ഷനെ കൂടാതെ കൂടുതൽ പേർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്നാണ് ഇ ഡിയുടെ വാദം. വായ്പാ തട്ടിപ്പിനെ സംഘടിത കുറ്റകൃത്യമെന്നാണ് ഇ ഡി റിമാൻഡ് റിപ്പോർട്ടിൽ വിശേഷിപ്പിക്കുന്നത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍