സി.പി.ഐ തെക്കുംകര കാൽനട ജാഥ.

തെക്കുംകര :- ബി ജെ പി യെ പുറത്താക്കൂ... രാജ്യത്തെ രക്ഷിക്കൂ.! എന്ന മുദ്രാവാക്യമുയർത്തി സി പി ഐ ദേശീയ കൗൺസിൽ ആഹ്വാനപ്രകാരം ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കാൽനട പ്രചരണ ജാഥയുടെ ഭാഗമായി തെക്കുംകര ലോക്കൽ കമ്മിറ്റി 23,24 തീയതികളിൽ നടത്തുന്ന പ്രചരണജാഥയുടെ ഉദ്ഘാടനം പറമ്പായ് സെന്ററിൽ നടന്നു. 

ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി നിശാന്ത് മച്ചാട് അധ്യക്ഷത വഹിച്ച യോഗത്തിൽ സി പി ഐ ജില്ല കൗൺസിൽ അംഗം അഡ്വ. പി കെ പ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ എം എ വേലായുധൻ, ഇ എൻ ശശി യുവകലാസാഹിതി സംസ്ഥാന കമ്മിറ്റി അംഗം സി വി പൗലോസ്, സി പി ഐ മണ്ഡലം കമ്മിറ്റി അംഗം കെ എ മഹേഷ്‌, എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി എം വി സുരേഷ്, ചന്ദ്രൻ പറമ്പായ് എന്നിവർ സംസാരിച്ചു.

സി പി ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി എൻ ഹരിദാസ് ക്യാപ്റ്റനും, ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി നിശാന്ത് മച്ചാട് വൈസ് ക്യാപ്റ്റനും, ഇ എൻ ശശി ഡയറക്ട്ടറുമായ ജാഥ 24 ന് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് വൈകീട്ട് 5മണിക്ക് പുന്നംപറമ്പ്   സെന്ററിൽ സമാപിക്കും. സമാപന സമ്മേളനം സി പി ഐ സംസ്ഥാന കമ്മിറ്റി അംഗം അജിത് കൊളാടി ഉദ്ഘാടനം ചെയ്യും. മണ്ഡലം സെക്രട്ടറി ഇ എം സതീശൻ ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുക്കും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.