കരുവന്നൂർ സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പു കേസിൽ അറസ്റ്റിലായ സിപിഎം അത്താണി ലോക്കൽ കമ്മിറ്റിയംഗവും വടക്കാഞ്ചേരി നഗരസഭാംഗവുമായ പി.ആർ.അരവിന്ദാക്ഷന്റെ അമ്മയ്ക്ക് പെരിങ്ങണ്ടൂർ സർവീസ് സഹകരണ ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്ന ഇഡിയുടെ വാദം തള്ളി ബാങ്ക്. അരവിന്ദാക്ഷനോ അമ്മയ്ക്കോ 63 ലക്ഷം രൂപയുടെ നിക്ഷേപമില്ലെന്ന് ബാങ്ക് വാർത്താക്കുറിപ്പിൽ അറിയിച്ചു. തെറ്റായ പ്രചാരണം ബാങ്കിലെ നിക്ഷേപകരെ ആശങ്കയിലാക്കുന്നതാണെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍