പുന്നംപറമ്പ്:- സങ്കുചിത മത ദേശീയത ഉയർത്തിപ്പിടിച്ചാണ് നരേന്ദ്ര മോഡിയുടെ ഫാസിസ്റ്റ് ഭരണം ഇന്ത്യയിൽ അധികാരത്തിലേറിയത്. അധികാരത്തിൽ വന്നതു മുതൽ മുതലാളിത്ത പാദസേവയാണ് മോഡി ഭരണം ചെയ്തു കൊണ്ടിരിക്കുന്നത്. ചരിത്ര വസ്തുതകളെ നുണകൾ കൊണ്ട് മറയ്ക്കുകയും ഇന്ത്യയുടെ മതേതര വിദ്യാഭ്യാസ പദ്ധതി അട്ടിമറിക്കുകയും ചെയ്യുന്ന മോഡി ഭരണകൂടം രാജ്യത്ത് സവർണ്ണാധിപത്യം അരക്കിട്ടുറപ്പിക്കുന്ന ജാതിവ്യവസ്ഥ പുന:സ്ഥാപിക്കാനാണ് ശ്രമികുന്നത്. സ്വാതന്ത്ര്യ സമരത്തിലൂടെ ഉയർന്നുവന്ന ജനങ്ങളുടെ ആശയാഭിലാഷങ്ങൾ ഉൾക്കൊള്ളുന്ന ഭരണഘടന വലിച്ചെറിയാനാണ് നരേന്ദ്ര മോഡി ശ്രമികുന്നത്.
അതിന് ഇന്ത്യ കീഴടങ്ങില്ല. ബി ജെ പിയെ പുറത്താക്കി രാജ്യത്തെ രക്ഷിക്കാൻ ജനങ്ങളാകെ മുന്നോട്ടു വരണമെന്ന് സി പി ഐ സംസ്ഥാന കൗൺസിൽ അംഗം അജിത് കൊളാടി പ്രസ്താവിച്ചു.ബി ജെ പി യെ പുറത്താക്കൂ... രാജ്യത്തെ രക്ഷിക്കൂ.! എന്ന മുദ്രാവാക്യമുയർത്തി സി പി ഐ ദേശീയ കൗൺസിൽ ആഹ്വാനപ്രകാരം ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കാൽനട പ്രചരണ ജാഥയുടെ ഭാഗമായി തെക്കുംകര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കാൽനട ജാഥയുടെ സമാപന സമ്മേളനം പുന്നംപറമ്പ് സെന്ററിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ഇ എൻ ശശി അധ്യക്ഷത വഹിച്ച യോഗത്തിൽ സിപിഐ മണ്ഡലം സെക്രട്ടറി ഇ എം സതീശൻ സെക്രട്ടറിയേറ്റ് അംഗം എം യു കബീർ , സിപിഐ തെക്കുംകര ലോക്കൽ സെക്രട്ടറി പി എൻ ഹരിദാസ്, AIYF മണ്ഡലം പ്രസിഡന്റ് നിശാന്ത് മച്ചാട് തുടങ്ങിയവർ സംസാരിച്ചു.
23 ന് പറമ്പായി സെന്ററിൽ നിന്ന് ആരംഭിച്ച ജാഥയിൽ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ യുവകലാസാഹിതി സംസ്ഥാന കൗൺസിൽ അംഗം സി വി പൗലോസ്, സി പി ഐ മണ്ഡലം കമ്മിറ്റി അംഗം കെ എ മഹേഷ്, എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി എം വി സുരേഷ് എന്നിവർ സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍