രണ്ടായിരം രൂപയുടെ നോട്ട് ബാങ്കുകളിൽ തിരികെ നൽകുന്നതിന് ഒക്ടോബർ അവസാനംവരെ ആർബിഐ സമയം അനുവദിച്ചേക്കും.
നോട്ട് തിരികെ നൽകുന്നതിനുള്ള സമയപരിധി സെപ്റ്റംബർ 30ന് അവസാനിക്കാനിരിക്കെ, പ്രവാസി ഇന്ത്യക്കാരെയും മറ്റും പരിഗണിച്ചാണ് സമയം നീട്ടുന്നതെന്നാണ് റിപ്പോർട്ടുകൾ. പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളുടെ (3.32 ലക്ഷം കോടി രൂപ മൂല്യംവരുന്ന) 93 ശതമാനവും ബാങ്കിങ് സംവിധാനത്തിലേക്ക് തിരിച്ചെത്തിയതായി സെപ്റ്റംബർ ഒന്നിന് ആർബിഐ അറിയിച്ചിരുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍