പ്രതിരോധം ശക്തം ; കള്ളക്കേസിൽ കുടുക്കി CPIM നേതാവ് പി. ആർ അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്ത ED നടപടിയിൽ പ്രതിഷേധിച്ച് CPIM വടക്കാഞ്ചേരിയിൽ മാർച്ചും പൊതുയോഗവും നടത്തി , MLA സേവ്യർ ചിറ്റിലപ്പിള്ളി ഉത്ഘാടനം ചെയ്തു.
കേരളത്തിലെ സഹകരണ മേഖലയെയും CPI(M) നെയും ലക്ഷ്യംവെച്ചുകൊണ്ടുള്ള കേന്ദ്ര ഏജൻസിയായ ED യുടെ നടപടികളെ നിയമപരമായും ജനങ്ങളെ അണിനിരത്തിയും നേരിടും. സ. പി ആർ അരവിന്ദാക്ഷനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് CPI(M) വടക്കാഞ്ചേരിയിൽ നടത്തിയ പ്രതിഷേധ പ്രകടനവും പൊതുയോഗവും CPI(M) ജില്ലാ സെക്രട്ടേറി യറ്റ് അംഗം സേവ്യർ ചിറ്റിലപ്പിള്ളി MLA ഉദ്ഘാടനം ചെയ്തു.
CPI(M) ജില്ലാ കമ്മിറ്റി അംഗം പി എൻ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. CPI(M) ജില്ലാ കമ്മിറ്റി അംഗം മേരി തോമസ് അഭിവാദ്യം ചെയ്ത് സംസാരിച്ചു. CPI(M) ഏരിയ കമ്മിറ്റി അംഗങ്ങളായ പി മോഹൻദാസ് സ്വാഗതവും, എൻ കെ പ്രമോദ് കുമാർ നന്ദിയും പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ