നിലമ്പൂർ: ദേശീയപാത നിർമ്മാണത്തിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നും കോടികളാണ് ഈ പദ്ധതിയിലൂടെ നേതാക്കൾ കൈപ്പറ്റിയതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത് പാലാരിവട്ടം പാലത്തിലെ നിർമ്മാണ തകരാറുകളുടെ പേരിൽ എന്തൊക്കെ ബഹളമാണ് സി.പി.എം നേതാക്കൾ നടത്തിയത്. അന്ന് പൊതുമരാമത്ത് മന്ത്രിയായിരുന്ന വി.കെ ഇബ്രാഹിം കുഞ്ഞിനെ കുടുക്കാൻ വേണ്ടി സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കൾ തെരുവിൽ ഇറങ്ങി വൻപ്രക്ഷോഭമാണ് നടത്തിയത്. കോടതി ഇടപെടൽ ഒന്നുകൊണ്ട് മാത്രമാണ് ഇബ്രാഹിം കുഞ്ഞ് അകത്തു പോകാതിരുന്നത്. ദേശീയപാതയിൽ എത്ര ഇടങ്ങളിലാണ് ഭീകരമായ വിള്ളലുകളും തകർച്ചകളും ഉണ്ടായിട്ടുള്ളത്. എന്നിട്ടും എൽ.ഡി.എഫ് സർക്കാരിനോ മന്ത്രി മുഹമ്മദ് റിയാസിനോ യാതൊരു കുലുക്കവും ഇല്ല. ജനാധിപത്യത്തെ മാനിക്കാത്ത സംഘപരിവാറുമായി രഹസ്യ ചങ്ങാത്തമുള്ള പിണറായി സർക്കാരിനെതിരെയുള്ള വിധിയെഴുത്തായിരിക്കും നിലമ്പൂരിൽ സംഭവിക്കുക. യു.ഡി.എഫിന് ആര്യാടൻ ഷൗക്കത്തിന്റെ വിജയത്തിൽ അശേഷം ശങ്ക ഇല്ലെന്നും സതീശൻ തറപ്പിച്ചു പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍