പുസ്തകോത്സവം ഇന്ന് സമാപിക്കും.

തൃശ്ശൂർ: എം.ജി റോഡിലെ  ശ്രീ ശങ്കരാ ഹാളിൽ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ചിട്ടുള്ള പുസ്തകോത്സവം  ഇന്ന് സമാപിക്കും. മലയാളത്തിലെ പ്രമുഖ പ്രസാധകരടക്കം നൂറോളം പ്രസാധക സംഘങ്ങൾ പുസ്തകോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്. ചൊവ്വാഴ്ച ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് മുരളി പെരുനെല്ലി എം.എൽ.എ പുസ്തകോത്സവം  ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ എൻ ഭരതൻ അധ്യക്ഷത വഹിച്ചു. ജില്ലയുടെ വിവിധഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് പുസ്തക പ്രേമികളും വായനക്കാരുമാണ് പുസ്തകോത്സവത്തിൽ പങ്കെടുക്കുവാൻ എത്തുന്നത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.