വിവിധ വാദ്യോപകരണങ്ങളിലും, സംഗീതത്തിലും പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെയുള്ള മ്യൂസിക് അക്കാദമിയുടെ ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി എം. എൽ. എ നിർവഹിച്ചു. ലൈബ്രറി പ്രസിഡൻ്റ് വി. മുരളിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ പി. എൻ. സുരേന്ദ്രൻ മുഖ്യാതിഥിയായി. സിനിമ പിന്നണി ഗായികമാരായ ബിന്ദു ചേലക്കര, ജിനി കൊടകര എന്നിവരെ ആദരിച്ചു. ലൈബ്രറി സെക്രട്ടറി ജി. സത്യൻ, കളിയരങ്ങ് ഡയറക്ടർ എം. എം. മഹേഷ്, പി.കെ. സുബ്രഹ്മണ്യൻ, കുട്ടപ്പൻ ചാഴിയാട്ടിരി, കലാമണ്ഡലം മണികണ്ഠൻ, ഭവ്യ ശ്രീകൃഷ്ണൻ, വിജയൻ നയന തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് നാടൻ പാട്ടുകൾ അവതരിപ്പിക്കപ്പെട്ടു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍