ജലയാനസംഗമം ഉദ്ഘാടനം നടന്നു.
വടക്കാഞ്ചേരി സെൻട്രൽ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ ഘട്ടങ്ങളായി നടന്ന ജലയാനം ശ്രീ കേരളവർമ്മ വായനശാലയിൽ സംഗമമായി. എം എൽ എ. സേവ്യർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം നിർവ്വഹിച്ചു. ക്ലബ്ബ് പ്രസിഡണ്ട് കെ. മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ മുഖ്യാതിഥിയായിരുന്നു. രഞ്ജിത് കെ. രാജൻ സ്വാഗതവും, കെ.വി. വത്സലകുമാർ നന്ദിയും രേഖപ്പെടുത്തി. കെ.യു. പ്രദീപ് (നഗരസഭ കൗൺസിലർ), പി.എൻ. ഗോകുലൻ ജലയാനം സംഘാടക സമിതി ചെയർമാൻ, കെ.സി. ശ്രീവത്സൻ, തൃശ്ശൂർ തമ്പുരാൻസ് ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് കെ.കെ. വിദ്യാധരൻ എന്നിവർ ആശംസകളർപ്പിച്ചു.
ലഹരി വിരുദ്ധ പ്രതിജ്ഞ കെ.പി. രാജീവ് ചൊല്ലിക്കൊടുത്തു. , അഞ്ച് വർഷക്കാലം കൊണ്ട് ജലയാനം പദ്ധതിയിൽ 600ൽ പരം വ്യക്തികളെ നീന്തൽ അഭ്യസിപ്പിച്ചു കഴിഞ്ഞതായി ഭാരവാഹികൾ അറിയിച്ചു. ജലയാനം തൃശ്ശൂർ ജില്ലാ അക്ക്വാട്ടിക്ക് അസോസ്സിയേഷൻ വൈ: പ്രസിഡണ്ട് എം.വി. ജയപ്രകാശിനെ പൊന്നാടയും, മെമൻ്റോയും നൽകി ആദരിച്ചു.
2025 +2 പരീക്ഷയിൽ ഫുൾ A+ നേടിയ പി. എസ്. കൃഷ്ണപ്രസാദ്, എം.ജെ. ജൊമറിയ പി.എം.സൂരജ് എന്നിവരെയും, SSLC പരീക്ഷയിൽ ഫുൾ A+ നേടിയ ഹൻസ നൗഷാദ് , ഹഫ്സ നൗഷാദ് , കെ. ജെ.മിലൻ രാജ്, എൻ.ജി. ഭരത് പ്രവീൺ, ഇ. എസ്. ഷിൻ്റോൺ, ആൻമേരി ഷാജു, പി. അശ്വൻ ആനന്ദ്,
ശ്രീദേവ് . പി മേനോൻ, ബിബിന ബിനോയ്, അഭിനവ് സുരേഷ് എന്നിവരെയും, സംസ്ഥാനതലത്തിൽ ബേക്ക് സ്ട്രോക്ക് സബ്ബ് ജൂനിയർ നീന്തൽ മത്സരത്തിൽ പങ്കെടുത്ത ബദ്രിനാഥ് ബോസ്,
2025 ജലയാനത്തിൽ നീന്തൽ റാണികളായി തിരഞ്ഞെടുത്ത ഫാത്തിമ ഷെസ്മിൻ , അഞ്ജിത സജി അഞ്ഞൂറമതായി ജലയാനത്തിൽ പ്രവേശിച്ച ആമിന ആസീൻ,
കഴിഞ്ഞ വർഷവും / ഈ വർഷവും ജലയാനത്തിനു വേണ്ടി ഡാൻസ് കൊറിയൊഗ്രാഫി ചെയ്ത ഭാഗ്യശ്രീ നായുഡു (മുംബായ് ) എന്നിവരെയും മെമൻ്റൊ നൽകി ആദരിച്ചു. ജലയാന വളണ്ടിയർമാർക്ക് മെമൻ്റോയും ക്യാഷ് പ്രൈസും നൽകി ആദരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ