അവണൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ഒരുക്കിയ സഖാവ് റീത്ത ജോണി നഗറിൽ രണ്ടു ദിവസമായി നടന്നു വന്നിരുന്ന സി.പി.ഐ. വടക്കാഞ്ചേരി മണ്ഡലം സമ്മേളനം സമാപിച്ചു. തൃശൂർ മെഡിക്കൽ കോളേജിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക, ആവശ്യാനുസരണം ഡോക്ടർമാരെയും സാങ്കേതിക വിദഗ്ധരെയും നിയമിക്കുക , വിവിധ സ്കീമുകളിലായി ചികിത്സ നൽകിയ വകയിൽ സർക്കാരിൽ നിന്ന് ലഭിക്കാനുള്ള സാമ്പത്തിക കുടിശ്ശിക അനുവദിക്കുക, രാപ്പകൽ പോസ്റ്റുമാർട്ടം നടത്താനുള്ള നടപടികൾ സ്വീകരിക്കുക, ക്യാൻസർ ഹോസ്പിറ്റലിലെ രോഗികളുടെ കൂട്ടിരിപ്പുകാർക്കുള്ള വിശ്രമകേന്ദ്ര സൗകര്യങ്ങൾ വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ അടങ്ങിയ ഔദ്യോഗിക പ്രമേയം അംഗീകരിച്ചു കൊണ്ടാണ് സമ്മേളനം സമാപിച്ചത്. സമ്മേളന റിപ്പോർട്ടിന്മേൽ നടന്ന പ്രതിനിധി ചർച്ചകൾക്കും മറുപടിക്കും ശേഷം സി.പി.ഐ. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. ടി. കെ. രമേഷ്‌കുമാർ , എക്സിക്യൂട്ടീവ് അംഗങ്ങളായ ഇ.എം. സതീശൻ , എം.ആർ. സോമനാരായണൻ , ജില്ലാ കൗൺസിൽ അംഗം അഡ്വ. പി. കെ. പ്രസാദ് , കെ. കെ. ചന്ദ്രൻ, എ. ആർ. ചന്ദ്രൻ , പി. വി. സുധീർ എന്നിവർ അഭിസംബോധന ചെയ്തു. സി.വി. പൗലോസ് ക്രഡൻഷ്യൽ റിപ്പോർട്ടും, ലിനി ഷാജി പ്രമേയങ്ങളും അവതരിപ്പിച്ചു. വി.കെ. സനൽ യോഗത്തിന് നന്ദി പറഞ്ഞു.
പുതിയ മണ്ഡലം സെക്രട്ടറിയായി എം. യു. കബീറിനെ തെരഞ്ഞെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍