വേലൂർ : വേലൂർ മണ്ഡലം കർഷക കോൺഗ്രസ് കമ്മിറ്റി കൃഷിഭവനിലേക്ക് മാർച്ചും ധർണ്ണയും നടത്തി. 139 കോടി രൂപ വക മാറ്റിയ സംസ്ഥാന സർക്കാർ നടപടിയിലും കർഷകരോടുള്ള അവഗണനയിലും പ്രതിഷേധിച്ചായിരുന്നു മാർച്ച് നടത്തിയത്. വേലൂർ കൃഷിഭവനുമുന്നിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സുരേഷ് മമ്പറമ്പിൽ ധർണ്ണ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സണ്ണി പുലിക്കോട്ടിൽ അധ്യക്ഷതവഹിച്ചു. പി.പി യേശുദാസ്, സി.ഡി സൈമൺ, സണ്ണി വടക്കൻ, ജോസഫ് ഒലക്കേങ്കിൽ, സാബു കുറ്റിക്കാട്ട്, സുരേഷ് പാലായിൽ , ജോജു പനക്കൽ എന്നിവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍