പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി തലപ്പിള്ളി സർക്കിൾ സഹകരണ യൂണിയൻ്റെ ആഭിമുഖ്യത്തിൽ വ്യക്ഷത്തൈ നട്ടു.

വടക്കാഞ്ചേരി: ജൂൺ 5 പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി തലപ്പിള്ളി സർക്കിൾ സഹകരണ യൂണിയൻ്റെ ആഭിമുഖ്യ ത്തിൽ വടക്കാഞ്ചേരി വനിത കൂടിൽ വ്യവസായ സഹകരണ സംഘത്തിൽ വ്യക്ഷത്തൈ നട്ടു. സർക്കിൾ സഹകരണ യൂണിയൻ അംഗം എം.കെ. മോഹനൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങ് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എൻ.കെ. പ്രമോദ്കുമാർ ഉദ്ഘാടനം ചെയ്തു . സഹകരണ യൂണിയൻ അംഗങ്ങളായ  U. S കൃഷ്ണൻകുട്ടി , ശശി പൂവ്വത്ത്, യേശുദാസ്. പി.പി. , സുകുമാരൻ . എം.കെ. , കെ.ജെ . ബിജു , ജോഷി . കെ.ജെ. , സി.വി. സുനിൽ കുമാർ , അസിസ്റ്റൻ്റ് ഡയറക്ടർ ജോജി പോൾ എന്നിവർ സംസാരിച്ചു. ചടങ്ങിന് സിന്ധു സുബ്രഹ്മണ്യൻ സ്വാഗതവും അസിസ്റ്റൻ്റ് രജിസ്ട്രാർ ഷാബു കെ.കെ. നന്ദിയും പറഞ്ഞു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.