5000 മൂവാണ്ടൻ മാന്തോപ്പ് എന്ന പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
എരുമപ്പെട്ടി: ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 5000 മൂവാണ്ടൻ മാന്തോപ്പ് എന്ന പദ്ധതിയുടെ ഉദ്ഘാടനം അഞ്ചാം വാർഡ് മുരിങ്ങത്തേരി മേച്ചിൽപുറത്ത് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത്ലാൽ നിർവ്വഹിച്ചു. 18 വാർഡുകളിൽ നിന്നുമായി മൂവാണ്ടൻ വിത്തുകൾ ശേഖരിച്ച് നഴ്സറിയിൽ മുളപ്പിച്ച തൈകളാണ് പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുത്തത്. യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ഷീജ സുരേഷ് സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുമന സുഗതൻ അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് മെമ്പർമാരായ , എം. കെ. ജോസ്, ഇ. എസ്. സുരേഷ്, പി. എം. സജി, എൻ. പി. അജയൻ, കെ. ബി. ബബിത, പഞ്ചായത്ത് സെക്രട്ടറി കെ. കെ. രാധാകൃഷ്ണൻ, MGNREGS അക്രെഡിറ്റെഡ് എഞ്ചിനീയർ ജെഗൻ ജെറാൾഡ്, ഓവർസീയർമാരായ കൃഷ്‌ണേന്ദു കെ. ആർ, ശെന്തിൽ നാഥ് പി. എസ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ