ഭാരതീയ വിദ്യാഭവൻസ് എസ്.രാമകൃഷ്ണൻ മെമ്മോറിയൽ പബ്ലിക് സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു.
അകമല : ഭാരതീയ വിദ്യാഭവൻസ് എസ്.രാമകൃഷ്ണൻ മെമ്മോറിയൽ പബ്ലിക് സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു. പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. തുടർന്ന് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും പ്രസക്തിയും ഓർമ്മപ്പെടുത്തിക്കൊണ്ട് പരിസ്ഥിതിദിന സന്ദേശം വിദ്യാർത്ഥി പ്രതിനിധി കുട്ടികളുമായി പങ്കുവെച്ചു.വടക്കാഞ്ചേരി റോട്ടറി ക്ലബ് പ്രസിഡന്റ് അഡ്വക്കേറ്റ് ഹരികിരൺ പരിസ്ഥിതിദിന സന്ദേശം കുട്ടികളുമായി പങ്കുവെച്ചു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട കലാപരിപാടികൾ ഓഡിറ്റോറിയത്തിൽ അരങ്ങേറി. കേന്ദ്ര കമ്മിറ്റി ചെയർമാൻ . പി. എൻ. രാജൻ, അസോസിയേറ്റ് സെക്രട്ടറി പി. എൻ. ഗോകുലൻ, സുരേഷ് ചെറുവത്തൂർ, പ്രദീപ്. എ,സ്കൂൾ പ്രിൻസിപ്പൽ സിന്ധു ശിവദാസ്, വൈസ് പ്രിൻസിപ്പൽ ബിന്ദു. എം. പി, വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ