വികസിത കൃഷി സങ്കൽപ്പ് അഭിയാൻ

ചേലക്കര : കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വികസിത കൃഷി സങ്കൽപ്പ് അഭിയാൻ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. വർഷകാല കൃഷിക്കുള്ള മുന്നൊരുക്കങ്ങളുമായി കൃഷി വിജ്ഞാന കേന്ദ്രം തൃശ്ശൂരിന്റെ നേതൃത്വത്തിൽ  നിർദ്ദേശങ്ങളുമായി ശാസ്ത്രജ്ഞരും  കൃഷി ഉദ്യോഗസ്ഥരും മറ്റു അധികാരികളും ഈ ക്യാമ്പയിൻ്റെ ഭാഗമായി 2025  ജൂൺ 9 ന് തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് വേദിയായ ചേലക്കര പഞ്ചായത്ത് ഹാളിൽ എത്തിച്ചേരുന്നു.   ചേലക്കര, പഞ്ഞാൾ, വള്ളത്തോൾ നഗർ പഞ്ചായത്തുകളിലെ കർഷകർക്ക് വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.


കൃഷി വകുപ്പ്, മൃഗസംരക്ഷണം, ഫിഷറീസ് വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥരും, കൂടാതെ നൂതന കർഷകരും ഈ പ്രചാരണത്തിൽ പങ്കുചേരും. എല്ലാ കർഷക സുഹൃത്തുക്കളുടെയും പങ്കാളിത്തം ക്ഷണിച്ചു കൊള്ളുന്നതായി സംഘാടക സമിതി അറിയിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.