നടൻ ഷൈൻ ടോം ചാക്കോയെ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി.

തൃശൂ‍ർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള നടൻ ഷൈൻ ടോം ചാക്കോയെ സന്ദർശിച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ഷൈനിന്റെ പരിക്ക് ​ഗുരുതരമല്ലെന്നും ചെറിയ ശസ്ത്രക്രിയകൾ വേണ്ടിവരുമെന്നും സന്ദർശനത്തിന് ശേഷം സുരേഷ് ​ഗോപി മാധ്യമങ്ങളോട് പറഞ്ഞു. താരത്തിന്റെ കൈയ്ക്കാണ് ശസ്ത്രക്രിയ വേണ്ടത്. ഷൈനിന്റെ പിതാവ് ചാക്കോ മരിച്ച വിവരം ഇതുവരെ അമ്മയെ അറിയിച്ചിട്ടില്ലെന്നും സുരേഷ് ​ഗോപി കൂട്ടിച്ചേർത്തു. 

അതേസമയം പിതാവ് ചാക്കോയുടെ മൃതദേഹം ജൂബിലി മിഷൻ ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. തൃശൂര്‍ മുണ്ടൂര്‍ കര്‍മല മാതാവിന്‍ പള്ളിയിൽ തിങ്കളാഴ്ച രാവിലെ 10.30 ന് ചാക്കോയുടെ സംസ്കാരം നടക്കും. ഞായറാഴ്ച വൈകിട്ട് 5 മണി മുതൽ മുണ്ടൂരിലെ വസതിയിൽ പൊതുദർശനമുണ്ടാകും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.