കെ.എസ് ശങ്കരന്റെ ഒന്നാം ചരമവാർഷികം സമുചിതമായ ആചരിച്ചു.

ഓട്ടുപാറ: കർഷക തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾക്കുവേണ്ടി ഉജ്ജ്വലസമരങ്ങൾക്ക് നേതൃത്വം നൽകിയ കെ.എസ് ശങ്കരന്റെ  ഒന്നാം ചരമവാർഷികം കെ.എസ്.കെ.ടി.യു ഒട്ടുപാറ കമ്മിറ്റി സമുചിതമായി  ആചരിച്ചു. തലപ്പിള്ളി മേഖലയിൽ കെ.എസ് ശങ്കരൻ നേതൃത്വം നൽകിയ സമരങ്ങൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ തിളങ്ങുന്ന ഏടുകളാണ്. അടിസ്ഥാന വർഗ്ഗത്തിനുവേണ്ടി ധീരമായ പോരാട്ടങ്ങൾ നടത്തിയ കെ.എസ് ശങ്കരൻ ദീർഘകാലം ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്. ചുള്ളിക്കാട് വെച്ച് നടന്ന ചരമവാർഷിക പരിപാടി കെ.എസ്.കെ.ടി.യു ഏരിയ ട്രഷറർ പി.എൻ  അനിൽകുമാർ പതാക ഉയർത്തി അനുസ്മരണ പ്രഭാഷണം നടത്തി. മേഖലാ സെക്രട്ടറി കെ.യു പ്രദീപ്  അധ്യക്ഷനായി. മേഖലാ പ്രസിഡൻറ് രജനി നന്ദകുമാർ  കെ.കെ റഷീദ് തുടങ്ങി നിരവധി കർഷ തൊഴിലാളികളും ചടങ്ങിൽ പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.