കവളപ്പാറ ദുരന്തത്തിൽ സാധ്യമായതെല്ലാം പിണറായി സർക്കാർ ചെയ്തുവെന്ന് എം. സ്വരാജ്.

നിലമ്പൂർ : പ്രകൃതി ദുരന്തങ്ങൾ ഒരു സർക്കാരിനും  പൂർണ്ണമായി ഇല്ലാതാക്കാൻ കഴിയില്ല. നിലമ്പൂരിലെ കവളപ്പാറയിലെയും വയനാട് ചൂരൽ മലയിലെയും ദുരന്തങ്ങളിൽ സംസ്ഥാന സർക്കാരിന് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തു. ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. അക്കാര്യത്തിൽ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ദുരന്തബാധിതർക്കായി പിണറായി സർക്കാർ ഒന്നും ചെയ്തില്ലെന്ന പ്രചാരണം ദുരുദ്ദേശപരമാണ്. താൻ നിലമ്പൂർ പോത്തുകല്ലിൽ ജനിച്ചു വളർന്നവനാണെന്നും ഇവിടുത്തെ ജനങ്ങളുമായി തനിക്ക്   ഹൃദയ ബന്ധമുണ്ടെന്നും  സ്വരാജ് പറഞ്ഞു. നിലമ്പൂർ മണ്ഡലത്തിലെ പര്യടനത്തിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.