കടങ്ങോട്: കടവല്ലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ വാർഡ് പ്രസിന്റ് മാർക്കും ബി.എൽ.എ മാർക്കും പരിശീലന ശില്പശാല നടത്തി. തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായാണ് പ്രവർത്തകർക്ക് പരിശീലനം നൽകിയത്. വെള്ളറക്കാട് സെൻററിൽ നടന്ന പരിപാടി മുൻ ഡി.സി.സി പ്രസിഡൻറ് എം.പി വിൻസൻറ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് സുരേഷ് മമ്പറമ്പിൽ അധ്യക്ഷതവഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ബിജോയ് ബാബു, അമ്പലപ്പാട്ട് മണികണ്ഠൻ, സ്വപ്ന രാമചന്ദ്രൻ, അഡ്വക്കേറ്റ് പി.കെ ശ്യാംകുമാർ, പി.പി യേശുദാസ് എന്നിവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

.jpeg)

0 അഭിപ്രായങ്ങള്‍