ഡി.വൈ.എഫ്.ഐ അനുമോദിച്ചു.
കുണ്ടന്നൂർ : ഡി.വൈ.എഫ്.ഐ കുണ്ടന്നൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു. വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി.എൻ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി മിഥുൻലാൽ അധ്യക്ഷത വഹിച്ചു. ദീപാ നിശാന്ത് ഉപഹാരങ്ങൾ വിതരണം ചെയ്തു. സി.പി.എം ലോക്കൽ സെക്രട്ടറി എം നന്ദീഷ്, സി.പി.എം ഏരിയാ സെക്രട്ടറി ഡോ. കെ ഡി ബാഹുലയൻ,എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡണ്ട് എസ്.ബസന്ത്ലാൽ എന്നിവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ