പിണറായി വിജയനും പ്രതിപക്ഷനേതാവ് വി.ഡി സതീശനും തമ്മിൽ രഹസ്യബന്ധങ്ങൾ ഉണ്ടെന്ന പി.വി അൻവറിന്റെ ആരോപണങ്ങൾ കനത്ത തെറ്റെന്ന് സി.പി.ഐ.എം നേതാവ് എളമരം കരീം പറഞ്ഞു.
കവളപ്പാറയിലെ ദുരന്തകാലത്ത് എം. സ്വരാജ് ഒരു പ്രവർത്തനത്തിലും പങ്കെടുത്തില്ലെന്ന അൻവറിന്റെ പ്രസ്താവനയും കളവാണ്. പരാജയഭീതി പൂണ്ട അൻവർ നടത്തുന്ന ജല്പനങ്ങൾ നിലമ്പൂരിലെ ജനങ്ങൾ അവജ്ഞയോടെ തള്ളിക്കളയും. യഥാർത്ഥ മത്സരം എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ ആണെന്നും എളമരം കരീം കൂട്ടിച്ചേർത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍