നിലമ്പൂർ: ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ തിളയ്ക്കുന്ന ഓർമ്മകൾ സൂക്ഷിക്കുന്ന മണ്ണാണ് നിലമ്പൂർ. ഇങ്ങനെയൊരു ഉപതിരഞ്ഞെടുപ്പ് ഉണ്ടാവാൻ കാരണം കേരളം ഭരിക്കുന്ന എൽ.ഡി.എഫ് സർക്കാരിൻറെ ജനവിരുദ്ധ പ്രവർത്തനങ്ങൾ മൂലമാണ്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഈ തിരഞ്ഞെടുപ്പിൽ നിലമ്പൂർ യു.ഡി.എഫ് തിരിച്ചുപിടിക്കും. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെ വൻഭൂരിപക്ഷത്തോടെ ജയിപ്പിക്കാൻ ഈ മണ്ഡലത്തിലെ വോട്ടർമാർ മനസ്സാ ഒരുങ്ങിക്കഴിഞ്ഞു എന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് കെ.സി വേണുഗോപാൽ പറഞ്ഞു.
കൺവെൻഷനിൽ വി.ഡി സതീശൻ ,പി കെ കുഞ്ഞാലിക്കുട്ടി, ആര്യാടൻ ഷൗക്കത്ത്, ഷിബു ബേബി ജോൺ, സി.പി ജോൺ, എൻ.കെ പ്രേമചന്ദ്രൻ തുടങ്ങി നിരവധി യു.ഡി.എഫ് നേതാക്കൾ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

.jpeg)

0 അഭിപ്രായങ്ങള്‍