വടക്കാഞ്ചേരി : കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള വടക്കാഞ്ചേരി കരുമരക്കാട് ശിവ- വിഷ്ണു ക്ഷേത്രത്തിൽ ഔഷധ സസ്യങ്ങളും പൂജാപുഷ്പങ്ങളും വെച്ചുപിടിപ്പിക്കുന്ന ദേവാങ്കണം ചാരുഹരിതം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ നിർവഹിച്ചു. യോഗത്തിൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട് പി. കെ. രാജേഷ് അധ്യക്ഷനായി. ദേവസം സൂപ്രണ്ട് കൃഷ്ണകുമാർ മാരാത്ത്, റവന്യൂ ഇൻസ്പെക്ടർ രജനി, പി. ആർ . രാജേഷ് , എം. എ വേലായുധൻ, ഉപദേശക സമിതി സെക്രട്ടറി പി. എസ്. സുധീഷ്കുമാർ, ദേവസ്വം ഓഫീസർ കെ. മഞ്ജുഷ് , എ . എസ് . ബാലചന്ദ്രൻ , അഡ്വ. ടി. എസ്. മായാദാസ്, ജലജ, രുക്മണി തുടങ്ങിയവർ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍