വടക്കാഞ്ചേരി: പ്രകൃതിയെ സംരക്ഷിക്കേണ്ടത് ഓരോ പൗരൻ്റേയും അടിസ്ഥാന കടമയാണെന്ന് മുൻസിഫ് ടി. കെ. യഹിയ അഭിപ്രായപ്പെട്ടു. വടക്കാഞ്ചേരി കോടതിയിൽ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയും, ബാർ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച പരിസ്ഥിതി സംരക്ഷണ വാരാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. പി. സി. എൽദോൺ അധ്യക്ഷനായി. യോഗത്തിൽ ഗവ. പ്ലീഡർ അഡ്വ. എൻ. എസ്. മനോജ്, ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. പി. കെ. ദിനേശൻ, അഡ്വ സൗമ്യ മായാദാസ്, ക്ലാർക്ക് അസോസിയേഷൻ പ്രസിഡൻറ് വി. എസ്. ദിലീപ്, മുൻസിഫ് കോടതി ജൂനിയർ സൂപ്രണ്ട് കെ. എൽ. സന്തോഷ്, താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി സെക്രട്ടറി വി. പി. പ്രഷീദ് എന്നിവർ പ്രസംഗിച്ചു. നാഗലിംഗ വൃക്ഷത്തൈകൾ കോടതി പരിസരത്ത് നട്ട് മുൻസിഫ് ടി. കെ. യഹിയ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍