വന്യജീവി ആക്രമണവുമായി ബന്ധമില്ല, നിലമ്പൂരിലെ അപകടത്തെ ബോധപൂർവം രാഷ്ട്രീയവത്കരിക്കാൻ ശ്രമം'



നിലമ്പൂർ: നിലമ്പൂരിൽ പന്നിക്കെണിയിൽനിന്ന് ഷോക്കേറ്റ് പത്താംക്ലാസ് വിദ്യാർഥി മരിച്ച സംഭവത്തെ വന്യജീവി ആക്രമണവുമായി കൂട്ടിക്കുഴയ്ക്കേണ്ട കാര്യമില്ലെന്ന് സിപിഎം സംസ്ഥാന അധ്യക്ഷൻ എം.വി. ഗോവിന്ദൻ. സംഭവത്തെ രാഷ്ട്രീയവൽകരിക്കാൻ മനപൂർവമായ ശ്രമം നടക്കുന്നുണ്ടെന്നും അതിന് തെളിവാണ് എ. വിജയരാഘവൻ അടക്കമുള്ളവരുടെ വാഹനം തടഞ്ഞ പ്രവർത്തിയെന്നും അദ്ദേഹം ആരോപിച്ചു.



സർക്കാരിനെതിരെ സംസാരിക്കാൻ ഒന്നും ലഭിക്കാത്ത സമയത്ത്, വീണുകിട്ടിയ അവസരം പോലെ കോൺഗ്രസ് പാർട്ടി നിലമ്പൂരിലെ അപകടത്തെ ഉപയോഗപ്പെടുത്തുന്നതായി എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി. രാഷ്ട്രീയ മുതലെടുക്കലിന് വേണ്ടി ഇടതുപക്ഷ മുന്നണിയേയും അതിൻ്റെ നേതാക്കളേയും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെടുന്നത് ശരിയായ നിലപാടല്ല. ഇതിന് പിന്നിൽ ഒരു ഗൂഢാലോചനാ സംഘം തന്നെയുണ്ടെന്നും ഗോവിന്ദൻ ആരോപിച്ചു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍