പെരിങ്ങണ്ടൂർ ഡിവിഷൻ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദനവും, പഠനകിറ്റ് വിതരണവും, ഭക്ഷ്യകിറ്റ് വിതരണവും നടത്തി.




പെരിങ്ങണ്ടൂർ ഡിവിഷൻ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 2025 ജൂൺ 08 ഞായറാഴ്ച കാലത്ത് 10 മണിക്ക് പെരിങ്ങണ്ടൂർ ഗ്രാമീണ വായനശാലയിൽ വെച്ച് എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുയും എൽ.കെ.ജി, യു.കെ.ജി, 1, 2 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കുള്ള പഠനകിറ്റ് വിതരണവും നടന്നു. ചടങ്ങിൽ ഡിവിഷനിലെ പാവപ്പെട്ട 5 കുടുംബങ്ങൾക്ക് 2023 ഡിസംബർ മാസം മുതൽ പ്രതിമാസം നൽകി വരുന്ന ഭക്ഷ്യകിറ്റ് വിതരണത്തിന്റെ രണ്ടാംഘട്ട ഉദ്ഘാടനവും നടത്തി. ബൂത്ത് പ്രസിഡൻ്റ് അനൂപ്.വി പിയുടെ അദ്ധ്യക്ഷതയിൽ ചടങ്ങ് ഡി.സി.സി. സെക്രട്ടറി കെ. അജിത്കുമാർ ഉൽഘാടനം ചെയ്തു. ഡി.സി.സി. സെക്രട്ടറി ജിജോ കുര്യൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് ജയദീപ്.പി .ജി. കെ.എസ്.യു. ജില്ലാ പ്രസിഡൻ്റ് ഗോകുൽ ഗുരുവായൂർ, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഹരീഷ് സി. എച്ച്, മുഹമ്മദ് ഷഫീക്ക്, കൗൺസിലർമാരായ പ്രകാശൻ, ജോയൽ മഞ്ഞില, വാർഡ് പ്രസിഡൻ്റ് മനോജ് മേനോത്ത്, ഗംഗാധരൻ മാസ്റ്റർ, കെ.ആർ. കൃഷ്ണൻകുട്ടി, സുധി കളത്തിൽ, രാഗേഷ് വി എസ് എന്നിവർ പ്രസംഗിച്ചു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍