നിലമ്പൂരിൽ ഇത്തവണ എല്ലാ വിഭാഗങ്ങളുടെയും വോട്ട് ലഭിക്കുമെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. മോഹൻ ജോർജ്.
നിലമ്പൂർ: നിലമ്പൂരിൽ ഇത്തവണ എൻ.ഡി.എ സ്ഥാനാർത്ഥിയെ എല്ലാവിഭാഗം ജനങ്ങളും വോട്ട് ചെയ്ത് ജയിപ്പിക്കുമെന്നു എൻ.ഡി.എ നേതൃത്വം. എൽഡിഎഫും യുഡിഎഫും വെറുതെ വാഗ്ദാനങ്ങൾ മാത്രമാണ് നൽകുന്നതെന്ന് മോഹൻ ജോർജ് പറഞ്ഞു. എൽഡിഎഫും യുഡിഎഫും ജയിച്ചു കഴിഞ്ഞാൽ പിന്നെ ഇങ്ങോട്ട് തിരിഞ്ഞു നോക്കാറില്ല. കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് എൻ.ഡി.എ സ്ഥാനാർഥി ജയിച്ചുകഴിഞ്ഞാൽ നിലമ്പൂരിൽ വലിയ വികസനങ്ങൾ കൊണ്ടുവരാൻ കഴിയും. നിലമ്പൂർ മണ്ഡലത്തിലെ പലയിടങ്ങളിലും വികസനം എത്തിനോക്കിയിട്ടില്ല. എൻഡിഎക്ക് എല്ലാ വിഭാഗം ജനങ്ങളും ഇത്തവണ വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരിൽ വന്യമൃഗങ്ങൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും കർഷകരുടെ ദുരിതങ്ങൾ അകറ്റാനും ഈ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥി വിജയിക്കേണ്ടത് ഈ കാലഘട്ടത്തിൻറെ ആവശ്യമാണെന്നും മോഹനൻ ജോർജ് കൂട്ടിച്ചേർത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ