മച്ചാട് സെന്റ് ആന്റണീസ് ദേവാലയത്തിൽ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാളിന് കൊടിയേറ്റി.


പുന്നംപറമ്പ്: മച്ചാട് സെന്റ് ആന്റണീസ് ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്റെ  ഊട്ടുതിരുനാളിന് വടക്കാഞ്ചേരി ഫൊറോന വികാരി ഫാ. വർഗ്ഗീസ് തരകൻ കൊടിയേറ്റി. ബുധനാഴ്ച വൈകീട്ട് നടന്ന തിരുകർമ്മങ്ങൾക്കിടയിലായിരുന്നു  കൊടിയേറ്റ  ചടങ്ങുകൾ നടന്നത്. ഇന്നു മുതൽ തിരുനാൾ ദിനം വരെ വൈകീട്ട് 5.30ന് ദിവ്യബലിയും, നൊവേനയും നടക്കും. രൂപതയിലെ വിവിധ വൈദീകർ തിരുകർമ്മങ്ങൾക്ക് മുഖ്യകാർമ്മികരാകും. തിരുനാൾ ദിവസം രാവിലെ 10ന് ആഘോഷമായ തിരുനാൾ പാട്ടുകുർബ്ബാനയ്ക്ക് പൂമല ലിറ്റിൽ ഫ്‌ളവർ ദേവാലയത്തിലെ വികാരി ഫാ.സിന്റോ തൊറയൻ മുഖ്യകാർമ്മികത്വം വഹിക്കും. ജൂബിലി മിഷൻ ആശുപത്രി അസി. ഡയറക്ടർ ഫാ.ജസ്റ്റിൻ പൂഴിക്കൽ  തിരുനാൾ സന്ദേശം നൽകും. തുടർന്ന് ഹാർമണി ഹാളിൽ ഊട്ടുനേർച്ച ആശീർവാദവും, വിതരണവും നടക്കും. ജൂൺ 13 നാണ് ഊട്ടുതിരുനാൾ ആഘോഷം.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.