അകമല ഭാരതീയ വിദ്യാഭവൻസ് എസ് രാമകൃഷ്ണൻ മെമ്മോറിയൽ പബ്ലിക് സ്കൂളിലെ 2024-25 അധ്യായന വർഷത്തെ സി.ബി.എസ്.സി 10,12 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് അനുമോദിച്ചു. പരിപാടിയിൽ ബിനിത സ്വാഗതം പറഞ്ഞു. കേന്ദ്ര കമിറ്റി ചെയർമാൻ പി. എൻ. രാജൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ സിന്ധു ശിവദാസ് പരീക്ഷാഫലം വിശകലനം ചെയ്തു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി. എൻ. വേണുഗോപാലൻ, സി.എ ശങ്കരൻകുട്ടി, പി.എൻ ഗോകുലൻ, വൈസ് പ്രിൻസിപ്പൽ ബിന്ദു എം.പി,എന്നിവർ ഉന്നത വിജയം കരസ്ഥമാക്കിയ എല്ലാ വിദ്യാർത്ഥികൾക്കും ആശംസകൾ നേർന്നു. ഉന്നത വിജയം കരസ്ഥമാക്കിയ എല്ലാ വിദ്യാർത്ഥികൾക്കും ഉപഹാരങ്ങൾ നൽകി ആദരിച്ചു.
പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി എ.എസ് കൃഷ്ണഗായത്രി മുഴുവൻ വിഷയങ്ങളിലും A1 നേടി. പത്താം ക്ലാസ് വിദ്യാർത്ഥികളായ വൈഗ സജീവ്, ആര്യ.പി, ആർദ്ര.എം, നിജോ തോമസ് ജോസ് എന്നിവർ മുഴുവൻ വിഷയങ്ങളിലും A1 നേടി. താര നന്ദി പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍