ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മുണ്ടത്തിക്കോട് ഡി.വി.എൽ.പി സ്കൂളിൽ വൃക്ഷത്തൈകൾ നട്ടു.
മുണ്ടത്തിക്കോട്: ജൂൺ 5 ലോക പരിസ്ഥിതി ദിനം മുണ്ടത്തിക്കോട് ഡി.വി.എൽ.പി സ്കൂളിൽ സമുചിതമായി ആചരിച്ചു. വടക്കാഞ്ചേരി നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ആർ അനൂപ് കിഷോർ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കെ. ഗോപാലകൃഷ്ണൻ പരിസ്ഥിതി ദിന സന്ദേശം നൽകി. പി.ടി.എ പ്രസിഡണ്ട് ആർ.ആർ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. എച്ച്.എം വി സരസു ടീച്ചർ സ്വാഗതം പറഞ്ഞു. കൃഷിവകുപ്പ് ഉദ്യോഗസ്ഥന്മാരായ അനീഷ് ആന്റണി, ശ്രീദേവി എന്നിവർ കൃഷിയെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും കുട്ടികൾക്ക് അവബോധം നൽകി. പി.ടി.എ വൈസ് പ്രസിഡണ്ട് സി.വി നന്ദകുമാർ നന്ദി പറഞ്ഞു. കുട്ടികൾ പോസ്റ്ററുകളും പ്ലക്കാർഡുകളുമായി സ്കൂൾ ക്യാമ്പസിൽ പരിസ്ഥിതി ദിനം ആഘോഷമാക്കി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ