ബൈക്കിലെത്തിയ രണ്ടുപേർ ആറര പവൻ വരുന്ന താലിമാല കവർന്നു.

പെരുമ്പിലാവ്: കൊരട്ടിക്കരയിൽ ബൈക്കിലെത്തിയ രണ്ടുപേർ ആറര പവൻ വരുന്ന താലിമാല കവർന്നു. പാലച്ചുവട് ക്ഷേത്രത്തിനു സമീപം ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണു സംഭവം. കൊരട്ടിക്കര ആത്രപ്പുള്ളി ശ്രീനിവാസൻ്റെ ഭാര്യ സുമയുടെ (43) മാലയാണു മോഷ്‌ടാക്കൾ പൊട്ടിച്ചെടുത്തത്. ബന്ധുവിന്റെ വീട്ടിൽ നിന്നു സ്വന്തം വീട്ടിലേക്കു മടങ്ങുകയായിരുന്ന സുമയുടെ എതിർവശത്തു നിന്നാണു മോഷ്‌ടാക്കൾ എത്തിയത്. അടുത്തെത്തിയപ്പോൾ വാഹനത്തിൻ്റെ വേഗം കുറച്ച് പിന്നിലിരുന്ന ആൾ മാല വലിച്ചു പൊട്ടിക്കുകയായിരുന്നു.


തുടർന്നു സംസ്ഥ‌ഥാനപാതയിലേക്കു കയറി കോഴിക്കോട് ദിശയിലേക്കു പോയ മോഷ്‌ടാക്കളെ നാട്ടുകാരൻ പിന്തുടർന്നെങ്കിലും കടന്നുകളഞ്ഞു. ഹെൽമറ്റ് ധരിച്ച രണ്ടുപേരുടെ ദൃശ്യങ്ങൾ തൊട്ടടുത്തുള്ള നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. എ.സി.പി സി.ആർ.സന്തോഷ്, ഇൻസ്പെക്‌ടർ യു.കെ.ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിൽ കുന്നംകുളം പൊലീസ് സ്‌ഥലത്തെത്തി അന്വേഷണം തുടങ്ങി. നിരീക്ഷണ ക്യാമറകൾ പരിശോധിച്ച്  ബൈക്കിന്റെ നമ്പർ കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.