സേവ്യർ കൊലക്കേസ് പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു.
വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂരം ദിവസം രാത്രി വടക്കാഞ്ചേരി പോലീസ് കോർട്ടേഴ്സിന് സമീപം ഉണ്ടായ സംഘർഷത്തിൽ പ്രതി ചേർക്കപ്പെട്ട വിഷ്ണുവിന് തൃശൂർ ജില്ലാ സെഷൻസ് ജഡ്ജ് പി.പി സൈതലവി ഉപാധികളോടെ ജാമ്യം അനുവദിച്ചു. സംഭവത്തിൽ വടക്കാഞ്ചേരി സ്വദേശി സേവ്യർ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രതിക്കുവേണ്ടി അഡ്വക്കേറ്റ് മാരായ ഇ. കെ മഹേഷ്, നീതു പി.കെ, മനീഷ് മോഹൻ, അർച്ചന ടി. കെ, അപർണ കെ.ബി എന്നിവർ ഹാജരായി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ