കെ.സി വേണുഗോപാൽ വോട്ടർമാരെ അപമാനിച്ചു: ധനമന്ത്രി കെ.എൻ ബാലഗോപാൽ.

നിലമ്പൂരിൽ കെ.എസി. വേണുഗോപാൽ ക്ഷേമ പെൻഷൻ വിതരണത്തെ പറ്റി നടത്തിയ പരാമർശം വോട്ടർമാരെ അപമാനിലാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് ക്ഷേമ പെൻഷൻ നൽകുന്നത് എൽ.ഡി.എഫിന്  വോട്ട് ചെയ്യാനുള്ള കൈക്കൂലി ആണെന്ന കെ.സി വേണുഗോപാലിന്റെ പരാമർശത്തിൽ നാടെങ്ങും പ്രതിഷേധം ഉയരുകയാണ്. ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത് തുടർച്ചയായി 18 മാസക്കാലം ക്ഷേമപെൻഷൻ നൽകാതിരുന്നവരാണ് കോൺഗ്രസുകാർ. 

പാവപ്പെട്ടവർക്ക് പെൻഷൻ നൽകുന്ന കാര്യത്തിൽ ഒരുകാലത്തും കോൺഗ്രസിന് താല്പര്യമുണ്ടായിരുന്നില്ല. ഉൽപാദനക്ഷമമല്ലാത്ത ഏർപ്പാടാണ് ക്ഷേമപെൻഷൻ നൽകൽ എന്ന് പറഞ്ഞു നടന്നിരുന്നവരാണ് കോൺഗ്രസ് നേതാക്കൾ. ക്ഷേമപെൻഷൻ കൈക്കൂലി ആണെന്ന കെ.സി വേണുഗോപാലിന്റെ പരാമർശം നിലമ്പൂരിൽ യു.ഡി.എഫിന് കനത്ത തിരിച്ചടിയാകുമെന്നും കെ.എൻ ബാലഗോപാൽ പറഞ്ഞു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.