ജ്യോതിർഗമയ - ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …

1199 ചിങ്ങം 11

മൂലം / ഏകാദശി

2023 ആഗസ്റ്റ് 27, ഞായർ

ഏകാദശി വ്രതം


ഇന്ന് ;

             അന്തഃദേശീയ വവ്വാൽ രാത്രി !                  

           ്്്്്്്്്്്്്്്്്്്്്്്്്

[ International Bat Night ; Find the nearest bat habitat and see if you can spot some of these eco-system-sustaining, adorable, awe-inspiring flying critters on International Bat Night.]


* റഷ്യ: ഫിലം ആൻഡ് മൂവിസ് ഡേ !

* ടെക്സാസ്: ലിൻഡൻ ബി ജോൺസൺ

   ഡേ !

* മൊൾഡോവ - സ്വാതന്ത്ര്യദിനം ! 


In USA :


*The Duchess Who Wasn’t Day !

        ****************************

[Read the works of Irish author Margaret Wolfe Hungerford, who went by the pen name “The Duchess” on “The Duchess” Who Wasn’t (actually a duchess) Day.]


* National Petroleum Day

*National Tug of War Day

* National Banana Lovers Day

* National Just Because Day

* National Pots De Creme Day 

[പോ ഡി ക്രീം, ഒരു തരം ഫ്രെഞ്ച് കസ്റ്റാർഡ് ആണ് ]


. മാന്നാർ മഹാത്മ വള്ളംകളി

. ്്്്്്്്്്്്്്്്്്്്്്്്്


            *ഇന്നത്തെ മൊഴിമുത്ത്

            ്്്്്്്്്്്്്്്്്്്്്

 ''മര്‍ത്ത്യാകാരേണ ഗോപീ വസനനിര കവര്‍ന്നോരു ദൈത്യാരിയേത്തന്‍

ചിത്തേ ബന്ധിച്ച വഞ്ചീശ്വര തവ നൃപനീതിക്കു തെറ്റില്ല പക്ഷേ

പൊല്‍ത്താര്‍ മാതാവിതാ തന്‍ കണവനെവിടുവാനാശ്രയിക്കുന്നു ദാസീ-

വൃത്ത്യാ നിത്യം ഭവാനേ, കനിവിവളിലുദിക്കൊല്ല കാരുണ്യരാശേ.''


. [ - ഒറവങ്കര നീലകണ്ഠന്‍ നമ്പൂതിരി]

          **********************************


മുൻ കെപിസിസി പ്രവർത്തക സമിതി അംഗവും, തിരുവിതാംകൂർ മുൻ ദേവസ്വം ബോർഡ്‌ പ്രസിഡന്റും ഇപ്പോൾ ബി.ജെ.പി നേതാവും സംസ്ഥാന ഉപാധ്യക്ഷനുമായ അഡ്വ. ജി രാമൻ നായരുടേയും (1951),


ദിൽ ചാഹ്താ ഹെ, ലെഗാ ചുനരി മെയ്ൻ ദാഗ്, ഫാഷൻ, പേജ് 3 തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച നടിയും മോഡലും അവതാരകയും, പോപ് സിംഗറുമായ സുചിത്ര പിള്ളയുടെയും (1970),


തൂവാനത്തുമ്പികൾ, ന്യൂ ഡൽഹി, താഴ്വാരം, ഇസബെല്ല, ഈ തണുത്ത വെളുപ്പാൻ കാലത്ത് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച സുമലതയുടെയും (1963),


ബാലതാരമായി ചലച്ചിത്രരംഗത്തേക്ക് കടന്നുവരികയും തുടര്‍ന്ന് ഒരു യാത്രയില്‍, കുഞ്ഞനന്തന്റെ കട, മല്ലൂസിംഗ്, ഡോക്ടര്‍ ലൗ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും 2013ല്‍ പുറത്തിറങ്ങിയ ജീത്തു ജോസഫ് ചിത്രം 'ദൃശ്യ' ത്തിലൂടെ ചലച്ചിത്രരംഗത്ത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്ത നടി എസ്തർ അനിലിന്റേയ്ം (2001),


"അന്ധേരേ മേ സുലഗ്‌തീ വർണ്ണമാലാ", "ഭഗത്‌സിംഹ് കേ രാജ്‌നീതിക് ദസ്താവേശ് " തുടങ്ങിയ കൃതികൾ രചിച്ച പഞ്ചാബി സാഹിത്യകാരൻ ചമൻ ലാലിന്റെയും (1947),


ചലചിത്ര നടിയും, മോഡലും, 2002-ലെ ഫെമിന മിസ് ഇന്ത്യ ജേതാവുമായ നേഹ ധൂപിയയുടെയും (1980),


പ്രൊഫഷണൽ റെസ്‌ലിംഗ് മേഖലയിൽ ദ ഗ്രേറ്റ് ഖലി എന്നറിയപ്പെടുന്ന ദിലീപ് സിംഗ് റാണയുടെയും (1972),


കൊളംബിയൻ‍ ഫുട്ബോൾ ടീമിന്റെ മുൻ ഗോൾ കീപ്പർ ജോസെ റെനെ ഹിഗ്വിറ്റ സപാറ്റ എന്ന ഹിഗ്വിറ്റയുടെയും (1966),


ഒരു അമേരിക്കൻ നടനും നിർമ്മാതാവുമായ ആരോൺ പോൾൻ്റേയും (1979), ജന്മദിനം !


ഇന്നത്തെ സ്മരണ !!!

************************


ഒറവങ്കര നീലകണ്ഠന്‍ നമ്പൂതിരി മ.

 (1857 -1916)

ടി പി ബാലകൃഷ്ണൻ നായർ മ. (1923-1993)

വി. എസ്. ആൻഡ്രൂസ് മ. (1872-1968)

കെ.ടി. രാമവർമ്മ മ. (1931-1993)

കെ.എസ്. നമ്പൂതിരി മ. (1937-2008 )

മുകേഷ് (ഗായകൻ) മ. (1923 -1976)

ആനന്ദമയി മാ മ. (1896-1982 )

ഋഷികേശ് മുഖർജി മ. (1922-2006)

"അബി" നഥാൻ മ. (1927-2008)


ടിഷ്യൻ വെസല്ലി മ. (1485 -1576)

ഹെഗൽ ജ. (1770-1831)

ഡൊണ്‍ ബ്രാഡ്മാൻ ജ. (1908 -2001)

ലിൻഡൻ ബി.ജോൺസൺ ജ. (1908-1973) 


ചരിത്രത്തിൽ ഇന്ന് …

************************


1859 - ലോകത്തെ ആദ്യഎണ്ണക്കിണറായ പെൻസിൽവാനിയയിലെ റ്റിറ്റുസ്‌വില്ലയിൽ പെട്രോളിയം കണ്ടെത്തി.


1962 - മാരിനർ 2 ശുക്രനിലേക്ക് വിക്ഷേപിക്കുന്നു.


1991 - മൊൾഡോവ സോവിയറ്റ് യൂണിയനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു.


2003 - ഏതാണ്ട് 60,000 വർഷങ്ങൾക്കുശേഷം ചൊവ്വ 

ഭൂമിയോട് ഏറ്റവും അടുത്തു


2009 - മ്യാൻമറിലെ ആഭ്യന്തര സംഘർഷം : ബർമീസ് സൈനിക ഭരണകൂടവും വംശീയ സൈന്യവും കൊകാങ് പ്രത്യേക മേഖലയിൽ മൂന്ന് ദിവസത്തെ അക്രമാസക്തമായ ഏറ്റുമുട്ടലുകൾ ആരംഭിച്ചു .


2011 - ഐറിൻ ചുഴലിക്കാറ്റ് യുണൈറ്റഡ് സ്റ്റേറ്റ്സ് കിഴക്കൻ തീരത്ത് ആഞ്ഞടിച്ചു, 47 പേർ കൊല്ലപ്പെടുകയും 15.6 ബില്യൺ ഡോളറിന്റെ നാശനഷ്ടം സംഭവിക്കുകയും ചെയ്തു.

            ****************************


ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …

്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌


***‘ആദിത്യ എല്‍ 1 വിക്ഷേപണം ഉടനുണ്ടാകും; രാജ്യത്തിന് പുരോഗതിയുണ്ടാക്കുക ലക്ഷ്യം’: എസ് സോമനാഥ്

   

 ചന്ദ്രയാന്‍ 3 വിജയത്തിന് ശേഷം തിരുവനന്തപുരത്തെത്തിയ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥിന്‌ തിരുവനനന്തപുരം വിമാനത്താവളത്തില്‍ വൻ സ്വീകരണം. 

കേന്ദ്രസര്‍ക്കാരിന്റെ വാഹനവ്യൂഹം അദ്ദേഹത്തെ ആനയിച്ചു കൊണ്ടുകുന്നതിനായെത്തിയിരുന്നു.

 ഇന്ത്യ ചന്ദ്രനിലെത്തിയത് അഭിമാന മുഹൂര്‍ത്തമാണെന്നും നൂറു ശതമാനം വിജയകരമായ ദൗത്യമായിരുന്നു ചന്ദ്രയാന്‍ മൂന്നെന്ന് അദ്ദേഹം പറഞ്ഞു. 


ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ‘ആദിത്യ എല്‍-1’ വിക്ഷേപണം സെപ്റ്റംബര്‍ ആദ്യവാരമുണ്ടാകുമെന്നും രണ്ടു ദിവസത്തിനുള്ള വിക്ഷേപണ ദിവസം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. 


***കേരളം യാത്രാസമയം ഏറ്റവും കൂടുതൽ വേണ്ടിവരുന്ന സംസ്ഥാനം; 


നൂതനമായ ഗതാഗതസംവിധാനങ്ങൾ ഇഷ്‌ടപ്പെടുന്നവരാണ്‌ കേരളത്തിലെ ജനങ്ങളെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ, അവ ആർക്കാണ്‌ വേണ്ടതെന്ന്‌ ചിലകോണുകളിൽനിന്ന്‌ ചോദ്യങ്ങൾ ഉയരുന്ന കാലമാണിത്‌. ചാല ഗവ. ബോയ്‌സ്‌ സ്‌കൂൾ ഗ്രൗണ്ടിൽ കെഎസ്ആർടിസി സ്വിഫ്‌റ്റിനായി തിരുവനന്തപുരം നഗരസഭയും സ്‌മാർട്ട്‌സിറ്റി കമ്പനിയും ചേർന്ന്‌ വാങ്ങി നൽകിയ 60 ഇ - ബസുകളുടെയും കെഎസ്‌ആർടിസി സ്വിഫ്‌റ്റിന്റെ രണ്ട്‌ ഹൈബ്രിഡ്‌ ബസുകളുടെയും ഫ്‌ളാഗ്‌ ഓഫ്‌ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇതോടെ നഗരത്തിലെ ഇലക്‌ട്രിക്‌ ബസുകളുടെ എണ്ണം 110 ആയി.


***കൂടുതൽ യാത്രക്കാർ, വന്ദേ ഭാരതിൽ ടിക്കറ്റില്ല'; വേഗതയേറിയ സംവിധാനം കേരളത്തിനാവശ്യമെന്ന് മുഖ്യമന്ത്രി


 വേഗതയേറിയ സംവിധാനം ഉപയോഗിക്കുന്നതിൽ സംസ്ഥാനം എങ്ങനെ ചിന്തിക്കുന്നു എന്ന് ഇതിലൂടെ വ്യക്തമാണ്. പുതിയ കാലത്ത് വേഗതയേറിയ സംവിധാനം ഒഴിച്ചുകൂടാൻ പറ്റാത്തതിനാൽ നൂതന സംവിധാനം കേരളത്തിൽ ഒരുക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു


***ഉത്തര്‍പ്രദേശില്‍ മുസ്ലിം വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട്‌ അടിപ്പിച്ച സംഭവത്തില്‍ അധ്യാപിക തൃപ്‌ത ത്യാഗിക്കെതിരെ കേസെടുത്തു. 


 കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. സഹപാഠികള്‍ ഒരു മണിക്കൂറോളം വിദ്യാര്‍ത്ഥിയെ തല്ലിയതായി പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. മുസാഫർനഗർ ഖുബ്ബാപൂർ നേഹ പബ്ലിക് സ്‌കൂളിലാണ് സംഭവം. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്‌.


***ഏഴ് രാപ്പകലുകള്‍ നീണ്ടു നില്‍ക്കുന്ന ഓണം വാരാഘോഷത്തിന് ഇന്ന് തിരിതെളിയും; ഫഹദ് ഫാസില്‍ മുഖ്യാതിഥി


ആഘോഷത്തിന്റെ പ്രധാന വേദിയായ കനകക്കുന്നും പരിസരങ്ങളും എല്ലാവിധ തയ്യാറെടുപ്പുകളുമായി ഒരുങ്ങിക്കഴിഞ്ഞു. നിശാഗന്ധിയില്‍ വൈകിട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നതോടെ ആഘോഷ വേദികള്‍ ഉണരും. നടന്‍ ഫഹദ് ഫാസിലാണ് ചടങ്ങിലെ മുഖ്യാതിഥി. പ്രശസ്ത നര്‍ത്തകി മല്ലികാ സാരാഭായിയും ചടങ്ങില്‍ പങ്കെടുക്കും.


പ്രാദേശികം

***************


***തൃക്കാക്കര വ്യാജരേഖ കേസ്; ഷാജൻ സ്കറിയയുടെ അറസ്റ്റിൽ പൊലീസിന് ജില്ലാ കോടതിയുടെ രൂക്ഷ വിമർശനം


മുൻകൂർ ജാമ്യ ഹർജി കോടതിയുടെ പരിഗണനയിലിരിക്കെ നിലമ്പൂരിൽ വെച്ച് അറസ്റ്റ് ചെയ്ത നടപടിയാണ് കോടതി വിമർശനത്തിന് കാരണം. അന്വേഷണ ഉദ്യോഗസ്ഥൻ അനാവശ്യ തിടുക്കം കാട്ടിയെന്ന് പറഞ്ഞ കോടതി ഷാജൻ സ്കറിയയെ ചോദ്യം ചെയ്ത് ഇന്ന് തന്നെ ജാമ്യത്തിൽ വിട്ടയക്കാനും നിർദ്ദേശിച്ചു.


***ഓണക്കിറ്റിൽ നിന്ന് മിൽമയുടെ പായസം മിക്സ് പുറത്ത് ? കറിപ്പൊടികളിലും മാറ്റം, വിതരണം ചെയ്തത് അരലക്ഷത്തോളം കിറ്റുകൾ മാത്രം


 ഓണത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ ഓണക്കിറ്റ് വിതരണത്തിലെ പ്രതിസന്ധി തുടരുന്നു. 


മിൽമയുടെ പായസം മിക്സ് ലഭിക്കാത്തതാണ് കിറ്റ് വിതരണത്തിൽ തിരിച്ചടിയാകുന്നത്. ഇതിന് പകരം കൂടുതൽ വിലയില്ലാത്ത മറ്റ് കമ്പനികളുടെ പായസം മിക്സ് വാങ്ങാൻ നിർദേശം നൽകി. കറിപ്പൊടികൾ ലഭിക്കാത്ത സ്ഥലങ്ങളിലും മറ്റ് കമ്പനികളുടെ പൊടികൾ വാങ്ങാൻ നിർദേശം നൽകിയിട്ടുണ്ട്. കിറ്റ് വിതരണത്തിൽ മുൻപ് തടസമായിരുന്ന മിൽമയുടെ നെയ്യ് എല്ലായിടത്തും എത്തിച്ചു.


***മാസപ്പടി, 'തെളിവില്ല'. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി, 


പിണറായി വിജയനും മകള്‍ വീണ വിജയനും എതിരായ സി എം ആര്‍ എല്‍ മാസപ്പടി ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം നടത്തണം എന്ന ആവശ്യം മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഹര്‍ജി തള്ളിയത്. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.


***കേരളത്തിന് അര്‍ഹമായ കേന്ദ്രവിഹിതം കുറച്ചതിനെ പറ്റി പറയാതെ, ആകെ കടം കയറിയെന്ന നിലയില്‍ പ്രചരിപ്പിക്കുന്നത് ശരിയല്ല; ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. 


കേരളത്തിന് കിട്ടാനുള്ളത് നേടിയെടുക്കാന്‍ എല്ലാവരും ഒന്നിച്ച് നില്‍ക്കണം എന്ന് പറയുമ്പോള്‍, സെക്രട്ടറിയേറ്റ് കൂടിയേ ഇനി വില്‍ക്കാനുള്ളൂ എന്നാണോ കോണ്‍ഗ്രസ് നേതാക്കള്‍ പറയേണ്ടെന്നും മന്ത്രി ചോദിച്ചു. കേന്ദ്രവിഹിതം വെട്ടിക്കുറച്ചതിനെതിരെ നിയമ നടപടി ആലോചിക്കുന്നുവെന്നും ഇതിനുള്ള നടപടികള്‍ അഭിഭാഷകര്‍ ആലോചിക്കുകയാണെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.


***കോഴിക്കോട് തൊട്ടില്‍പ്പാലത്ത് കോളേജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം വീട്ടില്‍ പൂട്ടിയിട്ട സംഭവത്തില്‍ പ്രതി കുണ്ടുതോട് സ്വദേശി ജുനൈദ് അലി അറസ്റ്റില്‍


 പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബലാത്സംഗം, തട്ടിക്കൊണ്ടു പോകല്‍, നഗ്നചിത്രം പകര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. ജുനൈദിന്റെ വീട്ടില്‍ നിന്നും എംഡിഎംഎ കണ്ടെടുത്ത സംഭവത്തിലും കേസെടുത്തിട്ടുണ്ട്. പ്രതിക്ക് ലഹരി സംഘങ്ങളുമായുള്ള ബന്ധത്തെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി. 


***താനൂര്‍ കസ്റ്റഡി മരണത്തില്‍ ആദ്യഘട്ട പ്രതിപട്ടിക സമര്‍പ്പിച്ച് ക്രൈം ബ്രാഞ്ച്.


 പരപ്പനങ്ങാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് നാല് പൊലീസുകാരെ കൂടി ചേര്‍ത്ത് പട്ടിക നല്‍കിയത്. ഇവര്‍ എസ്പിക്ക് കീഴിലെ പ്രത്യേക ലഹരിവിരുദ്ധ സ്‌ക്വാഡിലെ(ഡാന്‍സാഫ്) ഉദ്യോഗസ്ഥരാണ്. വിപിന്‍, ആല്‍ബിന്‍ അഗസ്റ്റിന്‍, ജിനീഷ്, അഭിമന്യു എന്നിവരാണ് പ്രതിപ്രതികൾ. നാലു പൊലീസുകാര്‍ക്കെതിരെയും കൊലക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്.


***കോഴിക്കോട്ട് കഴിഞ്ഞ ദിവസം നഗരത്തിൽ അഴിഞ്ഞാടി വടിവാൾ വീശി പോലീസിനെയും പൊതുജനത്തെയും മണിക്കൂേറാളം മുൻ മുനയിൽ നിർത്തിയ ഗുണ്ടാസംഘത്തെ പിടികൂടി. 


ഒട്ടനവധി മോഷണപിടിച്ചുപറി കേസ്സുകളിൽ പ്രതികളായ കൊടുവള്ളി വാവാട് സ്വദേശീ സിറാജുദ്ദീൻ തങ്ങൾ, കാരപ്പറമ്പ് സ്വദേശി ക്രിസ്റ്റഫർ , പെരുമണ്ണ സ്വദേശി മുഹമ്മദ് അൻഷിദ്, വെള്ളിപറമ്പ് സ്വദേശി മുഹമ്മദ് സുറാഖത്ത് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.


***കേന്ദ്ര അവഗണന; കേരളത്തിനുവേണ്ടി നിലകൊള്ളാൻ യുഡിഎഫ്‌ തയ്യാറാകണം: ധനമന്ത്രി


കേന്ദ്രം കേരളത്തോട്‌ കാണിക്കുന്ന നീതിരഹിതമായ സമീപനത്തിനെതിരെ ഒരുമിച്ച്‌ ശബ്ദമുയർത്താൻ യുഡിഎഫ്‌ തയ്യാറാകണമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കേരളത്തിൽ നിന്നുള്ള 20 എംപിമാരിൽ 18 പേരും യുഡിഎഫാണ്‌. കേരളത്തിന്‌ അർഹമായത്‌ കിട്ടണമെന്ന്‌ പറയാൻ ഈ എംപിമാരും യുഡിഎഫ്‌ നേതൃത്വവും തയ്യാറാകണം.


ദേശീയം

***********


***പരിപാടിക്കിടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണു; പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗം നിര്‍ത്തി വൈദ്യസഹായം ഏര്‍പ്പെടുത്തി നല്‍കി


പൊതുപരിപാടിക്കിടെ കുഴഞ്ഞുവീണ സുരക്ഷാ ഉദ്യോഗസ്ഥന് അടിയന്തര വൈദ്യസഹായം ഏര്‍പ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ചന്ദ്രയാന്‍ 3 വിജയത്തില്‍ ബെംഗളൂരുവിലെത്തി ശാസ്ത്രജ്ഞരെ അഭിനന്ദിച്ച ശേഷം രാജ്യ തലസ്ഥാനത്ത് ജനങ്ങളെ അഭിസംബോദന ചെയ്ത് സംസാരിക്കവെയായിരുന്നു സംഭവം.


***ഇന്ത്യയെ ‘മൂന്നാം നിരയിൽ’ നിന്ന് ‘മുൻനിരയിൽ‘ എത്തിച്ചതിൽ ഐഎസ്ആർഒയുടെ പങ്ക് വലുത്; പ്രധാനമന്ത്രി നരേന്ദ്രമോദി


പ്രധാനമന്ത്രി ചന്ദ്രയാൻ-3യുടെ വിജയകരമായ ലാൻഡിംഗിന് പിന്നിൽ പ്രവർത്തിച്ച ഐഎസ്ആർഒ ശാസ്ത്രജ്ഞരെ നേരിട്ടെത്തി അഭിനന്ദിച്ചു. ഐഎസ്ആർഒ ടെലിമെട്രി ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്‌വർക്കിലെത്തിയ (ISTRAC) പ്രധാനമന്ത്രി മോദി ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങിയ ചന്ദ്രയാൻ-3 ഈ അനന്ത പ്രപഞ്ചത്തിൽ ഇന്ത്യയുടെ ശാസ്ത്ര നേട്ടത്തിന്റെ പ്രഖ്യാപനമാണെന്ന് പറഞ്ഞു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം ബഹിരാകാശ പേടകം ഇറക്കിയ ആദ്യ രാജ്യമായി ഇന്ത്യ മാറിയെന്നും അദ്ദേഹം പറഞ്ഞു,


***ആഗസ്റ്റ് 23 "ദേശീയ ബഹിരാകാശ ദിനം': ലാൻഡർ ഇറങ്ങിയ സ്ഥലം "ശിവശക്തി': പ്രഖ്യാപനവുമായി മോദി


 ബംഗളൂരുവിൽ ഐഎസ്ആർഒ ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്ന വേളയിലാണ് മോദിയുടെ പ്രഖ്യാപനം. ആഗസ്റ്റ് 23നാണ് ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിൽ ചന്ദ്രയാൻ മൂന്ന് അതിസങ്കീർണമായ സോഫ്റ്റ് ലാൻഡിങ് വിജയകരമായി നടത്തിയത്. ഇതിന്റെ സ്മരണയ്ക്കായാണ് ആഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആചരിക്കുന്നതെന്ന് മോദി പറഞ്ഞു.


അന്തർദേശീയം

*******************


***മന്ത്രവാദം മുതൽ ഇ-സിഗരറ്റ് വരെ; 45 ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധവും നിയന്ത്രണവും ഏർപ്പെടുത്തി യുഎഇ


യുഎഇയിലേക്ക് എത്തുന്ന യാത്രക്കാര്‍ രാജ്യത്ത് നിരോധനമുള്ള വസ്തുക്കള്‍ ലഗേജില്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് മുന്നറിയിപ്പ് നല്‍കി യുഎഇ ഡിജിറ്റല്‍ ഗവണ്‍മെന്റ്. 45 ഇനം ഉല്‍പ്പന്നങ്ങള്‍ക്ക് യുഎഇയില്‍ നിരോധനവും നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 


***കാണാമറയത്തുള്ള ഭീകരജീവിക്കായി 50 കൊല്ലത്തിനിടയിലെ ഏറ്റവും വലിയ വേട്ട; ലോകം ലോച്ച് നെസ്സിലേക്ക്


ലോച്ച് നെസ് ശുദ്ധജലതടാകം എന്ന് കേള്‍ക്കാത്തവര്‍ വിരളമായിരിക്കും. സ്‌കോട്ട്‌ലാന്റിലെ ഏറ്റവും ആഴമേറിയ ശുദ്ധജലതടാകങ്ങളിലൊന്നായ ലോച്ച് നെസ്സ് പക്ഷെ അതിന്റെ ആഴം കൊണ്ടോ പരപ്പ് കൊണ്ടോ അല്ല ലോകശ്രദ്ധ നേടിയത്. തടാകത്തില്‍ പലരും കണ്ടുവെന്ന് പറയപ്പെടുന്ന നെസ്സി എന്ന ഭീകരജീവിയാണ് ഇതിന് കാരണക്കാരന്‍. പലരും പല അവകാശവാദങ്ങളും ഈ ഭീകരജീവിയെക്കുറിച്ച് ഉന്നയിച്ചിട്ടുണ്ടെങ്കിലും ശാസ്ത്രീയമായ ഒരു തെളിവുകളും ഇതിന് ഇതുവരെ ലഭിച്ചിട്ടില്ല


***നദീം വിതുമ്പുന്നുണ്ടായിരുന്നു, എനിക്കും വാക്കുകൾ കിട്ടിയില്ല'; വൈകാരിക കണ്ടുമുട്ടലിനെ കുറിച്ച് തരൂർ


1990കളിലെ ബോസ്‌നിയന്‍ കലാപക്കാലത്തെ ഇരയായിരുന്ന നദീം എന്ന യുവാവിനെ കണ്ടുമുട്ടിയ അനുഭവം പങ്കുവച്ച് ശശി തരൂര്‍ എം.പി. ജര്‍മ്മനിയിലെ ഒരു പ്രസംഗത്തിന് ശേഷമുണ്ടായ വൈകാരിക കണ്ടുമുട്ടലായിരുന്നു അതെന്ന് ശശി തരൂര്‍ പറഞ്ഞു. കലാപത്തില്‍ നിന്ന് രക്ഷപ്പെട്ടത് യുഎന്നില്‍ ഉണ്ടായിരുന്ന തന്റെയും സഹപ്രവര്‍ത്തകരുടെയും പരിശ്രമം കൊണ്ടായിരുന്നുയെന്ന് പറയാനാണ് നദീം വേദിയിലേക്ക് കയറി വന്നത്. നദീം കയറി വന്നപ്പോള്‍ താനും വികാരാധീനനായിപ്പോയി. നദീമിനോട് സംസാരിക്കാന്‍ വാക്കുകള്‍ കിട്ടിയില്ലെന്നും തരൂര്‍ കുറിച്ചു


കായികം

************


***ലോക ബ്ലൈൻഡ് ഗെയിംസില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് സ്വര്‍ണം; ചരിത്രനേട്ടം


ബർമിംഗ്ഹാമിൽ നടക്കുന്ന ലോക ബ്ലൈൻഡ് ഗെയിംസ് ഫൈനലിൽ ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിന് വിജയം. ഓസ്ട്രേലിയൻ ടീമിനെ 9 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.


***ലോക ബാഡ്‌മിന്റണിൽ എച്ച്‌ എസ്‌ പ്രണോയിക്ക്‌ വെങ്കലം; മെഡൽ നേടുന്ന ആദ്യ മലയാളി


സെമിയിൽ തായ്‌ലൻഡ്‌ താരം കുൻലവട്ട് വിദിത്സനോട് പൊരുതിത്തോറ്റു. സ്‌കോർ: 21-18, 13-21, -21. ആദ്യ ഗെയിം 24 മിനിറ്റിൽ സ്വന്തമാക്കിയ പ്രണോയ്‌ക്ക് അടുത്ത രണ്ട് ഗെയിമും പിഴച്ചു. തായ് താരം ഉജ്വല തിരിച്ചുവരവിലൂടെ മത്സരം കൈക്കലാക്കി.


വാണിജ്യം

************


***ഡെങ്കിപ്പനി വാക്‌സിൻ 2026ൽ 


ഡെങ്കിപ്പനി വാക്‌സിൽ 2026 ജനുവരിയോടെ വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കുമെന്ന്‌ പ്രമുഖ വാക്‌സിൻ നിർമാതാക്കളായ ഇന്ത്യൻ ഇമ്യൂണോളജിക്കൽസ്‌ ലിമിറ്റഡ്‌ (ഐഐഎൽ) അധികൃതർ അറിയിച്ചു. അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഹെൽത്തിന്റെ സഹകരണത്തോടെയാണ്‌ പരീക്ഷണം പുരോഗമിക്കുന്നത്‌.


*** ഇന്നലെ സ്വർണ്ണവിലയിൽ മാറ്റമില്ല


 ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43600 രൂപയാണ്.


ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5450 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4518 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 80 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. വില 103 രൂപയാണ്.


***ഇന്റർനെറ്റ് വേണ്ട; യുപിഐ ലൈറ്റ് ഇടപാട് പരിധി ഉയർത്തി ആർബിഐ


 ഓഫ്‌ലൈൻ മോഡിലെ ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടിന്റെ പരിധി 200 രൂപയിൽ നിന്ന് 500 രൂപയായാണ് ഉയർത്തിയത്. ഇന്റർനെറ്റ് കണക്ടിവിറ്റി കുറഞ്ഞതോ, ലഭ്യമല്ലാത്തതോ ആയ സ്ഥലങ്ങളിൽ യുപിഐ ലൈറ്റ് വാലറ്റുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. അതേസമയം വിവിധ ഇടപാടുകളിലൂടെ, ഒരു ദിവസം കൈമാറാൻ കഴിയുന്ന തുകയുടെ മൊത്തത്തിലുള്ള പരിധി 2,000 രൂപയായിത്തന്നെ തുടരും.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.