ഓണം സമൃദ്ധമാക്കാൻ സർക്കാരുദ്യോഗസ്ഥ സഹകരണ സംഘവും. അവശ്യ ഉത്പന്നങ്ങളുടെ കിറ്റിന് 530 രൂപ മാത്രം. സഹകരണ വകുപ്പും കൺസ്യൂമർ ഫെഡും ചേർന്ന് നടത്തുന്ന സഹകരണ ഓണം വിപണി വടക്കാഞ്ചേരിയിലും. വടക്കാഞ്ചേരി സർക്കാരുദ്യോഗസ്ഥ സഹകരണ സംഘമാണ് ഹെഡ് ഓഫീസിലും ചേലക്കര ശാഖയിലും ഓണ വിപണി ആരംഭിച്ചത്.
നഗര സഭ ചെയർമാൻ ശ്രീ പി എൻ സുരേന്ദ്രൻ ഹെഡ് ഓഫീസ് അങ്കണത്തിൽ വെച്ച് കിറ്റ് വിതരണം ചെയ്ത് കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു നിർവ്വഹിച്ചു. 13 ഉത്പന്നങ്ങൾ അടങ്ങിയ കിറ്റ് 530 രൂപയ്ക്കാണ് വിതരണം ചെയ്യുന്നത്. റേഷൻ കർഡുമായി വരുന്ന എല്ലാവർക്കും സൗജന്യ നിരക്കിൽ ഈ ഉത്പന്നങ്ങൾ വാങ്ങാവുന്നതാണ്.
ഭരണസമിതി അംഗം ശ്രീ സി വി നരേന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ സംഘം പ്രസിഡന്റ് ശ്രീ ബിബിൻ പി ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇൻ ചാർജ് ശ്രീ സുശീൽ കുമാർ കെ എസ്, ഭരണസമിതി അംഗം ശ്രീ സതീഷ് കുമാർ യു സി എന്നിവർ സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍