🟣 നിരന്തരമായി ആന ഇറങ്ങുന്ന പ്രദേശങ്ങൾ എംഎൽഎ കെ. രാജനും സംഘവും സന്ദർശിച്ചു.🟣

നിരന്തരമായി ആന ഇറങ്ങുന്ന പ്രദേശങ്ങൾ എംഎൽഎ കെ. രാജനും സംഘവും സന്ദർശിച്ചു.

നിരന്തരമായി ആന ഇറങ്ങിക്കൊണ്ടിരിക്കുന്ന കുതിരാന് സമീപമുള്ള സ്ഥലങ്ങളായ രാമൻചിറ, കൊമ്പഴ, ഇരുമ്പ്പാലം എന്നീ പ്രദേശങ്ങൾ കെ. രാജൻ എം.എൽ.എ യുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശിച്ചു.
 നിരന്തരമായിട്ടുള്ള ആനയുടെ ഇറങ്ങൽ വീടിൻ്റെ പുറകുവശത്തേക്കും ജനങ്ങൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന റോഡിലേക്കും ഇറങ്ങിയത് വളരെ ആശങ്കാജനകമാണെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ അടിയന്തരമായിട്ടുള്ള നടപടികൾക്ക് രൂപം നൽകി.
​27 ലക്ഷം രൂപ ചെലവഴിച്ചുകൊണ്ട് ഹാങ്ങിങ് ഫെൻസിങ് ഇതിന്റെ ഭാഗമായിട്ടുള്ള 3 കിലോമീറ്റർ പരിധിയിൽ സ്ഥാപിക്കും. ഈ നടപടികൾക്ക് ആവശ്യമായിട്ടുള്ള ടെൻഡർ ജൂൺ മാസത്തിൽ തന്നെ കൊണ്ടുവരാൻ ആവശ്യമായിട്ടുള്ള നിർദ്ദേശം ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാർക്ക് കെ. രാജൻ എം.എൽ.എ നൽകി. ഈ മാസം തന്നെ ടെൻഡർ നടപടികളിലേക്ക് കടക്കാനും ഹാങ്ങിങ് ഫെൻസിങ് ഏറ്റവും സുരക്ഷിതമായ, കൂടുതൽ ചാർജ് കൊടുക്കാൻ പറ്റുന്ന വിധത്തിലുള്ള ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കാനുള്ള നടപടികൾ പൂർത്തീകരിക്കും എന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാർ രേഖപ്പെടുത്തി. പ്രിൻസിപ്പൽ സി.സി.എഫ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥന്മാരുമായി ഇക്കാര്യം സംസാരിച്ച് ഉറപ്പിച്ചു.
​അവിടെ പ്രദേശത്തുനിന്നുള്ള ഒരാളെക്കൂടി വാച്ചറായി നാളെത്തന്നെ നിയമനം നൽകും. നേരത്തെ ഇതുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ഒരാളെ നിയമിച്ചിരുന്നു, അതിനുപുറമേ രണ്ടാമത്തെയാൾക്ക് കൂടി നിയമനം നൽകാം എന്ന് ഫോറസ്റ്റ് അധികാരികൾ ഉറപ്പുനൽകി.
​പ്രദേശവാസികളെ കൂട്ടിയോജിപ്പിച്ചുകൊണ്ട് ബി.ആർ.ടി രൂപീകരിക്കും. ബി.ആർ.ടിയിൽ വോളന്റിയറായി പ്രവർത്തിക്കാൻ പറ്റുന്ന പ്രദേശത്തെ ആളുകളായിരിക്കും അംഗങ്ങളാവുക. ഇവർക്കാവശ്യമായിട്ടുള്ള ട്രെയിനിങ്, ടോർച്ച്, പടക്കം തുടങ്ങിയ ആവശ്യമായ സാധനങ്ങളും ഫോറസ്റ്റ് വകുപ്പ് നൽകും.
​പ്രദേശത്ത് മൂന്നിടങ്ങളിൽ പ്രദേശവാസികളുടെ നിർദ്ദേശപ്രകാരം, ഇതിനുചുറ്റുമുള്ള മൂന്നിടങ്ങളിൽ ക്യാമറകൾ സ്ഥാപിക്കും. ആന ഇറങ്ങിയ വഴിയിൽ രണ്ടിടത്ത് നാട്ടിലെ ജനങ്ങളുടെ അഭിപ്രായപ്രകാരം എം.എൽ.എ ഫണ്ട് ഉപയോഗിച്ച് മിനി മാസ്റ്റ് ലൈറ്റുകളും സ്ഥാപിക്കും. ക്യാമറയ്ക്ക് ആവശ്യമായിട്ടുള്ള പണവും ആവശ്യമാണെങ്കിൽ എം.എൽ.എ ഫണ്ടിൽ നിന്ന് നൽകാം എന്നും എം.എൽ.എ ഉറപ്പുനൽകി.
​ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്നതിന്റെ ചുറ്റുവട്ടത്തുള്ള ഭൂമി ഉടമകളെ അടിയന്തരമായി വിളിച്ചുചേർക്കാനും, ഹാങ്ങിങ് ഫെൻസിങ് സ്ഥാപിച്ചുകഴിഞ്ഞാൽ പ്രദേശത്തെ ചെടികൾ, മറ്റ് വളർന്നുനിൽക്കുന്ന പന്തൽ പടപ്പുകളൊക്കെ വെട്ടിക്കളയാനുള്ള സംവിധാനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ആലോചിച്ചു തീരുമാനം എടുക്കുമെന്നും കെ രാജൻ എംഎൽഎ അറിയിച്ചു. എംഎൽഎയെ കൂടാതെ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, വൈസ് പ്രസിഡന്റ് മാത്യു നൈനാൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മിനി ഉണ്ണികൃഷ്ണൻ, രാജി ഗരീജ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഖിൽ പി എസ്, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ സനിൽ വാണിയംപാറ, ഫോറസ്റ്റ് റേഞ്ച് ഓഫീസർ രാജേഷ്, ഫോറസ്റ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍