പഞ്ചായത്തിലെ വിവിധ ക്ലബ്ബ് പ്രതിനിധികളും, വായനശാല പ്രതിനിധികളും അടക്കം നിരവധി പേർ ഘോഷയാത്രയിൽ അണിനിരന്നു. പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ. എം. നൗഷാദ് ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ യു. വി. ഗിരീഷ്, പി. എ. ഉണ്ണികൃഷ്ണൻ, സുഗിജ സുമേഷ്, പഞ്ചായത്ത് മെമ്പർ വിഷയകുമാർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് മെമ്പർമാരായ ശങ്കരനാരായണൻ അബ്ദുൾ റഹീം, ബാഹ്യാദ്രി , ഗീത രാജൻ, കുമാരി മുരളി, സരിത, മിനി അനിൽകുമാർ, തോമസ്, അശോകൻ, ക്ലബ് ഭാരവാഹികളായ എ. എസ്. സുബിൻ, എ.വി. ഗിൽസൺ, റ്റി.വൈ.നൗഷാദ്, ആഷിഫ് , ശരത്ത്, വിജയൻമാഷ് എന്നിവരടക്കം നിരവധി പേർ ഘോഷയാത്രയിൽ പങ്കെടുത്തു.
0 അഭിപ്രായങ്ങള്‍