🟣 വായനയിലൂടെ ഉന്നതിയിലേക്ക്” എന്ന ആശയം മുൻനിർത്തി ജില്ലയിലെ വിവിധ സാമൂഹിക–സാംസ്‌കാരിക–സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന “അക്ഷരോന്നതി” പുസ്തക വിതരണം നടത്തി.🟣

“വായനയിലൂടെ ഉന്നതിയിലേക്ക്” എന്ന ആശയം മുൻനിർത്തി, പട്ടികജാതി–പട്ടികവർഗ വിഭാഗങ്ങളിൽ വായനാ സംസ്കാരം വളർത്തുകയെന്ന  ലക്ഷ്യത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പ്, ട്രൈബൽ ഡെവലപ്‌മെന്റ് വകുപ്പ്, പട്ടികജാതി വികസന വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ സാമൂഹിക–സാംസ്‌കാരിക–സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ  ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന “അക്ഷരോന്നതി”ക്ക് തുടക്കം.

പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത്‌ ' *അക്ഷരോന്നതി* ' പദ്ധതിയുടെ ഭാഗമായി ശേഖരിച്ച 700 ഓളം പുസ്തകങ്ങൾ പഴയന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പരിധിയിൽ വരുന്ന തിരുമണി, കളപ്പാറ എന്നീ ഉന്നതികളിലെ സാമൂഹിക പഠനമുറികൾക്ക് കൈമാറി.  പഴയന്നൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സജിത മുരളി അധ്യക്ഷത വഹിച്ച ചടങ്ങ് പഴയന്നൂർ 
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ പി. പ്രശാന്തി പുസ്തകങ്ങൾ കൈമാറികൊണ്ട് ഉദ്ഘാടനം ചെയ്തു. പഴയന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഒ. എസ്. സജി സ്വാഗതം പറഞ്ഞു.  തൃശൂർ ജില്ലാ പഞ്ചായത്ത്‌ മെമ്പർ കെ. ആർ. സത്യൻ, പഴയന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന ടീച്ചർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദേവിക രാജേന്ദ്രൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ പി. വി. വിനു, തിരുമണി വാർഡ് മെമ്പർ സജി, തദ്ദേശ സ്വയം ഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ  ശ്യാമലക്ഷ്മി എസ്., പട്ടിക വർഗ്ഗ എക്സ്റ്റൻഷൻ ഓഫീസർ പ്രദീപ്‌ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പഴയന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പരിധിയിൽ നിന്നും ശേഖരിച്ച പുസ്തങ്ങളിൽ നിന്ന് 350 പുസ്തങ്ങൾ വീതമാണ് ആണ് ഓരോ ഉന്നതിക്കും കൈമാറിയത്. കൂടാതെ പഴയന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഭരണസമിതിയുടെ നേതൃത്വത്തിൽ തിരുമണി ഉന്നതിയിൽ കുട്ടികൾക്ക് സ്നേഹോപഹാരമായി പേനയും നോട്ട് പുസ്തകങ്ങളും വിതരണം ചെയ്തു. പഴയന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർമാർ, പഴയന്നൂർ ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാർ, ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി, RGSA ജില്ലാ പ്രോഗ്രാം മാനേജർ, CDE, വിവിധ ബ്ലോക്കിലെ RGSA ബ്ലോക്ക്‌ കോർഡിനേറ്റർമാർ, ST പ്രൊമോട്ടർമാർ, SC പ്രൊമോട്ടർമാർ, വിവിധ വായനശാല പ്രതിനിധികൾ, കോളേജ് NSS വോളന്റിയർമാർ, തിരുമണി ഗ്രാമത്തിലെ നാട്ടുകാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു. പഴയന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി
പി. ശ്രീജിത്ത്‌ നന്ദി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍