ജില്ലയില്‍ മഴ ലഭ്യതയിലുണ്ടായ വലിയ തോതിലുള്ള കുറവ് അണക്കെട്ടുകളിലെ ജലനിരപ്പ് കുത്തനെ കുറയാന്‍ കാരണമായതായി വിലയിരുത്തല്‍. ഇത്തവണ നല്ല രീതിയില്‍ തുലാവര്‍ഷം ലഭിക്കാത്ത പക്ഷം ജില്ലയ്ക്ക് കനത്ത വരളര്‍ച്ചയെ നേരിടേണ്ടിവരുമെന്നാണ് വിലയിരുത്തല്‍.
ജൂണ്‍ മുതല്‍ ആഗസ്ത് വരെയുള്ള കാലയളവില്‍ ജില്ലയില്‍ സാധാരണഗതിയില്‍ 1695 മില്ലീമീറ്റര്‍ മഴ ലഭിക്കാറുള്ള സ്ഥാനത്ത് ഈ വര്‍ഷം 868 മില്ലീമീറ്റര്‍ മാത്രമാണ് ലഭിച്ചതെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. അഥവാ 49 ശതമാനം കുറവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍