ഓണാഘോഷം മുണ്ടത്തിക്കോട് ഡി.വി. എൽ.പി സ്കൂളിൽ നടന്ന ഓണാഘോഷം വർണ്ണാഭമായി.
ഓണാഘോഷം മുണ്ടത്തിക്കോട് ഡി.വി. എൽ.പി സ്കൂളിൽ നടന്ന ഓണാഘോഷം വർണ്ണാഭമായി. ആടിയും, പാടിയും, നൃത്തം ചെയ്തും കുട്ടികൾ ഓണത്തെ വരവേറ്റു. കുട്ടികൾ തീർത്ത പൂക്കളങ്ങൾ നല്ല നിലവാരം പുലർത്തി. ആഘോഷ പരിപാടികൾ പ്രധാന അദ്ധ്യാപിക വി. സരസ്വതി ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡന്റ് ആർ. ആർ. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എസ്. എസ്. ജി. ചെയർമാൻ ഇ. എസ്. സുമതിക്കുട്ടി, മുൻ ചെയർമാൻ രാജു മാരാത്ത്, കൗൺസിലർ കെ. ഗോപാലകൃഷ്ണൻ, എം. പി. ടി. എ പ്രസിഡന്റ് പി. എം. ശ്രീലക്ഷ്മി എന്നിവർ പ്രസംഗിച്ചു. പി. കെ. ബാലമുരളി മാസ്റ്റർ, എ. എസ്. ശ്രീജിത്ത് മാസ്റ്റർ, എം. ബി. ധന്യ, കെ. ജി. നിതിൻ, പി. കെ. അജിത ടീച്ചർ എന്നിവർ നേതൃത്വം നൽകി. വിഭവസമൃദ്ധമായ ഓണ സദ്യയും കഴിച്ചാണ് കുട്ടികളും, രക്ഷിതാക്കളും, അധ്യാപകരും മടങ്ങിയത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ