ഒന്നാംകല്ല് ഒലീവ് ഇൻറർനാഷണൽ സ്കൂളിൽ ഓണാഘോഷം അതിവിപുലമായി കൊണ്ടാടി. മഹാബലി തമ്പുരാനെ വരവേറ്റുകൊണ്ട് കുട്ടികൾ ഒന്നടങ്കം ഓണപ്പൂക്കള മത്സരത്തിലും ഓണക്കളികളിലും ഏർപ്പെട്ടു. തുടർന്ന് വ്യത്യസ്തമായ ഒരു ചടങ്ങിന് കൂടി വേദിയൊരുക്കി സ്കൂൾ അധികൃതർ.
ഇത്തവണത്തെ ഓണാഘോഷത്തിനു സമാഹരിച്ച തുകയിൽ നിന്നും ചികിത്സ സഹായം തേടുന്ന അയാൻ - എന്ന കുരുന്നിന്റെ രക്ഷിതാക്കൾക്ക് വിദ്യാർത്ഥികളിൽ നിന്നും സമാഹരിച്ച പണം സ്ക്കൂൾ ലീഡർ മുഹമ്മദ് റിയാൻ കൈമാറി. പ്രിൻസിപ്പാൾ ഭാസുര അജിത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അദ്ധ്യാപക- അനദ്ധ്യാപകർ, പി.ടി.എ ഭാരവാഹികൾ, രക്ഷിതാക്കൾ എന്നിവർ സംബന്ധിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍