കോടശ്ശേരി മല ശിവപാർവതി ക്ഷേത്രത്തിൽ നവീകരണ കലശവും, പുനപ്രതിഷ്ഠ ചടങ്ങുകളും നടത്താൻ ചിന്തിക്കുന്നതിന്റെ ഭാഗമായി ആമയൂർ ശ്രീ വേണുഗോപാല പണിക്കരുടെ നേതൃത്വത്തിൽ അഷ്ടമംഗല്യ ദേവ പ്രശ്നം നടത്തി,

കോടശ്ശേരി മല ശിവപാർവതി ക്ഷേത്രത്തിൽ നവീകരണ കലശവും, പുനപ്രതിഷ്ഠ ചടങ്ങുകളും നടത്താൻ ചിന്തിക്കുന്നതിന്റെ ഭാഗമായി ആമയൂർ ശ്രീ വേണുഗോപാല പണിക്കരുടെ നേതൃത്വത്തിൽ അഷ്ടമംഗല്യ ദേവ പ്രശ്നം നടത്തി, കേശവൻ നമ്പൂതിരി, ശിവപ്രസാദ് പണിക്കർ,മുണ്ടത്തിക്കോട് രഞ്ജിത്ത് പണിക്കർ, കോലോഴി ഗോപീകൃഷ്ണ പണിക്കർ എന്നിവർ അഷ്ടമംഗല്യ ദേവ പ്രശ്നത്തിൽ സംബന്ധിച്ചു ശിവപാർവതിമാർ ഒറ്റപീഠത്തിൽ സ്ഥിതി ചെയ്യുന്ന മഹാക്ഷേത്രം ആണ് കോടശ്ശേരിയിലെതെന്നും ഈ മലയുടെ യഥാർത്ഥ പേരു കൊടഗിരി എന്നാണെന്നു, കൊടഗിരി ശിവപാർവതി ക്ഷേത്രം എന്നാണ് വിളിക്കേണ്ടതെന്നും ആചാര്യൻ അറിയിച്ചു,

 വിവാഹം, ചോറൂണ്, സന്താന ഭാഗ്യം, പിതൃബലി എന്നിവയ്ക്ക് ഉത്തമസ്ഥാനമാണെന്നു, മറ്റു ഉപദേവത പ്രതിഷ്ഠകൾ ആവശ്യം ഇല്ലെന്നും അചാ ര്യന്മാർ അറിയിച്ചു, ഭാഗവത് സേവ, വെട്ടേക്കാരൻ പാട്ട്, ഭാഗവതിക്കളം, മഹാഗണപതി ഹോമം, മൃതുഞായഹോമം, തില ഹോമം എന്നി പൂജകൾ നടത്തണം, കൊടഗിരി പ്രദക്ഷിണം ഉത്തമമാണ്. രുദ്രാർച്ചന, ലക്ഷദീപം, ഭക്തിപ്രഭാഷണങ്ങൾ എന്നിവ നടത്തണം, രോഗപീഡക്ക് ശാന്തി ലഭിക്കാൻ ഇവിടെ പ്രാർത്ഥിച്ചാൽ സാധിക്കും. ക്ഷേത്രങ്ങൾ മോഡി പിടിപ്പിക്കലല്ല മറിച്ചു ആചാരങ്ങൾ, പൂജാദി കർമ്മങ്ങൾ എന്നിവ ഭാഗവാനും, ഭാഗവതിക്കും, സന്തോഷകരമായും, തൃപ്തി കരമായും നടത്തുകയാണ് വേണ്ടതെന്നു അച്ചാര്യന്മാർ അറിയിച്ചു.

 നവീകരണ കലശം ബിംബം മാറ്റാതെ നടത്താൻ നിർദ്ദേശിച്ചു ക്ഷേത്രം രക്ഷകർത്താക്കൾ ക്ഷേത്ര ഭരണം തൃപ്തികരമായാണ് നിർവഹിക്കുന്നതെന്നും, ശിവപാർവതിമാർ അതിൽ തൃപ്തരാണെന്നും ആചാര്യന്മാർ നിർദ്ദേശിച്ചു ക്ഷേത്രം ട്രസ്റ്റ്‌ പ്രസിഡന്റ്‌ ക അജിത്കുമാർ, സെക്രെട്ടറി ലതിന്ദ്രൻ, ട്രെഷറർ വി അ നന്ദകൃഷ്ണൻ,ഹരിദാസ്, എന്നിവരും ഭക്തജനങ്ങളും ദേവപ്രശ്നത്തിൽ സംബന്ധിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.