മച്ചാട് മാമാങ്കം പനങ്ങാട്ടുകര കല്ലംപാറ ദേശം നടത്തിയ ഓണാഘോഷ പരിപാടികൾ പനങ്ങാട്ടുകര കാർത്ത്യായനി ഭഗവതി ക്ഷേത്രം ഊട്ടുപുരയിൽ വെച്ച് വിപുലമായി സംഘടിപ്പിച്ചു
മച്ചാട് മാമാങ്കം പനങ്ങാട്ടുകര കല്ലംപാറ ദേശം നടത്തിയ ഓണാഘോഷ പരിപാടികൾ പനങ്ങാട്ടുകര കാർത്ത്യായനി ഭഗവതി ക്ഷേത്രം ഊട്ടുപുരയിൽ വെച്ച് വിപുലമായി സംഘടിപ്പിച്ചു. ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടന കർമ്മം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉമാലക്ഷ്മി നിർവ്വഹിച്ചു.
വേലാഘോഷ കമ്മറ്റി പ്രസിഡണ്ട് കെ. കെ. ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു , കെ. നാരായണൻ കുട്ടി സ്വാഗതം പറഞ്ഞു. സി. മനോജ്, വി. എസ്. ഷാജി , എം. കെ. സോമൻ , കെ. ഉണ്ണികൃഷ്ണൻ നായർ, ടി. ഗോവിന്ദൻകുട്ടി, എന്നിവർ പ്രസംഗിച്ചു. തുടർന്ന് ദേശത്തെ കലാകാരൻമാരും, കലാകാരികളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ