ജ്യോതിർഗമയ - ചരിത്രത്തിൽ ഇന്ന്, വർത്തമാനവും …

1199   ചിങ്ങം 3

ഉത്രം  / തൃതീയ

2023  ആഗസ്റ്റ് 19, ശനി

വി. അൽഫോൻസാമ്മയുടെ ജന്മദിനം!


ഇന്ന്;


ലോക മനുഷ്യസ്‌നേഹ(മാനവികത)ദിനം!        

        ്്്്്്്്്്്്്്്്്്്്്്്്്്്്

[ World Humanitarian Day;  2003-ൽ ഇതേ ദിവസമാണ് ഇറാനിൽ ഉണ്ടായ ബോംബാക്രമണത്തിൽ യുണൈറ്റഡ്‌ നാഷൻ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധി സെർജിയൊ വീര ഡിമെല്ലൊയടക്കം 22 പേർ കൊല്ലപ്പെട്ടത്‌. ലോകത്തിൽ മാനുഷിക മൂല്യങ്ങൾക്കു വേണ്ടി മൃത്യു വരിച്ചവരുടെ ഓർമ്മക്കായി ഈ ദിനം ആചരിക്കുന്നു.]


             ലോക ഫോട്ടോ ഗ്രാഫി ദിനം !

             ്്്്്്്്്്്്്്്്്്്്്്്്            


.                   ലോക തേനീച്ച ദിനം !

.                  ************************

.                  [ World Honey Bee Day ]


               ദേശീയ ഉരുളക്കിഴങ്ങ്‌ ദിനം !

            ്്്്്്്്്്്്്്്്്്്്്്്്്

[ National Potato Day ; ഉരുളക്കിഴങ്ങു കൃഷി ആരംഭിച്ചത്‌ ബി.സി 5000-8000നുമിടയിൽ തെക്കൻ പെറുവിലും ബൊളീവിയയിലുമാണ്‌. പിന്നീട്‌ ലോകം മുഴുവനും വ്യാപിക്കുകയും പ്രധാനഭക്ഷ്യ വസ്തുക്കളിൽ ഒന്നായി മാറുകയും ചെയ്തു.]


 അലഞ്ഞുതിരിയുന്ന മൃഗങ്ങളുടെ അന്തഃദേശീയ  ദിനം !    

****************************************

[International Homeless Animals Day]


    അന്തഃദേശീയ മനുഷ്യക്കുരങ്ങ്‌ ദിനം!

          ******************************

        [ Orangutan  (ഒറാങ്ങുട്ടാൻ) Day ]


   അന്തഃദേശീയ  ജിയോകാച്ചിംഗ് ദിനം !

           *****************************

.         [ International Geocaching Day]


.    International Bow (ഹെയർ ക്ലിപ്‌) Day !

                **************************


* അഫ്ഗാനിസ്ഥാൻ: സ്വാതന്ത്ര്യദിനം !

    (1919)

* USA ; 

Break The Monotony Day

National Aviation Day

National Soft Ice Cream Day


സ. പി കൃഷ്ണപിള്ള ഓർമ്മയായിട്ട്‌ 75 വർഷം

.             ്്്്്്്്്്്്്്്്്്


        *ഇന്നത്തെ മൊഴിമുത്ത്*

           ്്്്്്്്്്്്്്്്്്്്

"സഖാക്കള്‍ നമുക്ക്‌ ഒരുപാട്‌ പേരുണ്ട്‌. എന്നാല്‍ സഖാവ്‌ എന്നു മാത്രം പറഞ്ഞാല്‍ അത്‌ പി. കൃഷ്‌ണപിള്ള എന്നാണർത്ഥം. എല്ലാ അര്‍ത്ഥത്തിലും സഖാവ്‌ എന്നതിന്റെ മറ്റൊരു പദമാണ്‌ പി. കൃഷ്‌ണപിള്ള". 


.                  [ - ഇ .എം .എസ് ]


           *****************************


1979 മുതൽ 1981 വരെയും 1992 വരെയും അർക്കൻസാസ് ഗവർണറായും  1993 മുതൽ 2001 വരെ യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ 42-ാമത് പ്രസിഡന്റായും സേവനമനുഷ്ഠിച്ച വില്യം ജെഫേഴ്സൺ ക്ലിന്റൺ എന്ന ബിൽ ക്ലിന്റണിന്റേ യും(1946),


മലയാളത്തിലെ  ചലച്ചിത്ര അഭിനേതാവ് സുജിത് ഉണ്ണികൃഷ്ണൻ എന്ന  സണ്ണി വെയ്നിന്റെയും (1983)


ബുർജ് ഖലീഫ, ജിൻ മാഒ ടവർ തുടങ്ങിയ കെട്ടിടങ്ങളുടെ രൂപരേഖ തയ്യാറാക്കുകയും നിർമ്മാണ മേൽനോട്ടം വഹിക്കുകയും ചെയ്ത സാങ്കേതിക വിദഗ്ദ്ധൻ എഡ്രിയൻ സ്മിത്തിന്റെയും (1944),


തിരക്കഥാകൃത്തും ബാല സാഹിത്യകാരിയും ബാലാവകാശ പ്രവർത്തകയുമായ നന്ദന സെന്നിന്റെയും (1967 ),


ഫ്രണ്ട്സ്എന്ന ടിവി പരമ്പരയിൽ  ചാൻഡലർ ബിങ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു ലോക പ്രശസ്തി പിടിച്ചു പറ്റിയ കനേഡിയൻ അമേരിക്കൻ അഭിനേതാവ് മാത്യു ലാംഗ്ഫോർഡ് പെറിയുടെയും (1969),


ഇംഗ്ലീഷ് ക്രിക്കറ്റ് അമ്പയറും, മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനുമായ ഇയാൻ ജെയിംസ് ഗൗൾഡിന്റെയും (1957) ജന്മദിനം !



ഇന്നത്തെ സ്മരണ !!!

************************


പി. കൃഷ്ണപിള്ള മ (1906 - 1948 ) 

എ.കെ.ടി.കെ. എം.വാസുദേവൻ നമ്പൂതിരിപ്പാട് മ. (1967)

കടവനാട് കുട്ടികൃഷ്ണൻ മ. (1925 -1992)

ഇ.കെ. അബൂബക്കർ മുസ്‌ല്യാർ മ. (1914-1996)

ഒ. മാധവൻ മ. (1922 - 2005)

ഒഡേസ സത്യൻ മ. (1944-2014)

പറവൂർ ഭരതൻ മ. (1929-2015)

ബദറുദ്ദിൻ തയ്യബ് ജി മ. (1844-1906)

ഉത്പൽ ദത്ത് മ. (1929 -1993 )

ബ്ലെയിസ് പാസ്കൽ മ. (1623-1662) 

സെർജ്  ഡയാഗിലേവ് മ. (1872-1929)

ലുഡ്വിഗ് മീസ്  മ. (1886 -1969)

എമ ഹോഗ് മ. (1882-1975)

ലൈനസ് പോളിംഗ്‌ മ. (1901-1994 )


വിശുദ്ധ അൽഫോൻസാമ്മ ജ. (1910-1946)

ശങ്കർ ദയാൽ ശർമ ജ. (1918-1999)

എസ്. സത്യമുർത്തി ജ. (1887-1943)

മൊണ്ടേഗ് ഡൗറ്റി ജ. (1843-1926)


ചരിത്രത്തിൽ ഇന്ന്…

**********************


1600 - അക്ബർ അഹമ്മദ് നഗർ പിടിച്ചടക്കി.


1757 - ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി രൂപാ നാണയങ്ങൾ പുറത്തിറക്കി.


1900 - ഒളിമ്പിക്സിൽ ആദ്യമായും നിലവിൽ അവസാനമായും ക്രിക്കറ്റ് മത്സരം.


1919 - ബ്രിട്ടണിൽ  നിന്ന് അഫ്ഗാനിസ്ഥാൻ  സ്വതന്ത്രമായി


1934 - ഹിറ്റ്ലർ ജർമൻ ചാൻസലറായി.

.

1945 - വിയറ്റ്നാം യുദ്ധം: ഹോ ചി മിന്നിന്റെ  നേതൃത്വത്തിലുള്ള     വിയറ്റ്നാമിൻ  മുന്നണി   ഹാനോയുടെ നിയന്ത്രണം ഏറ്റെടുത്തു.


1949 - ഭുവനേശ്വർ ഒഡിഷയുടെ തലസ്ഥാനമായി.


1960- Sputnik5 USSR വിക്ഷേപിച്ചു. strelka , Belka എന്നി പട്ടികൾ ബഹിരാകാശ യാത്ര നടത്തി ജീവനോടെ തിരിച്ചു വന്നു. (ആദ്യം പോയ ലെയ്ക്ക മരിച്ചു പോയിരുന്നു).


1964 - ഫ്ലോറിഡയിലെ Cape Canara യിൽ നിന്ന് ആദ്യ geo stationary satelite വിക്ഷേപിച്ചു.


1978 - ഇറാനിൽ തിയ്യറ്റർ കത്തി ദുരന്തം, 400 ലേറെ പേർ പൊള്ളലേറ്റ് മരിച്ചു.


1989 - കേരളത്തിലെ ആദ്യ വനിതാ ജയിൽ നെയ്യാറ്റിൻകരയിൽ തുടങ്ങി


1992 - കെ. ആർ. നാരായണനെ ഇന്ത്യൻ വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുത്തു. ഈ പദവിയിലെത്തുന്ന ആദ്യ മലയാളി


1991 - സോവിയറ്റ് യൂണിയൻ  ശിഥിലീകരണം: സോവിയറ്റ് പ്രസിഡണ്ട്   മിഖായേൽ ഗോർബച്ചേവ്  വീട്ടുതടങ്കലിലായി."


2016 - പി.വി. സിന്ധു ഒളിമ്പിക്സിൽ വ്യക്തിഗത വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയായി.


2017 - 2017 ലെ സൈപ്രസ് ഐലൻഡ് അറ്റ്ലാന്റിക് സാൽമൺ പെൻ ബ്രേക്കിൽ പതിനായിരക്കണക്കിന് വളർത്തിയെടുത്ത തദ്ദേശീയമല്ലാത്ത അറ്റ്ലാന്റിക് സാൽമൺ അബദ്ധവശാൽ വാഷിംഗ്ടൺ വെള്ളത്തിൽ കാട്ടിലേക്ക് തുറന്നുവിട്ടു .


ഇന്നത്തെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ …

്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌


***സപ്ലൈകോയെക്കുറിച്ച് അവമതിപ്പുണ്ടാക്കാൻ കുപ്രചരണം: പ്രതിമാസം 40 ലക്ഷം റേഷൻ കാർഡ് ഉടമകൾ സബ്‌സിഡി സാധനം വാങ്ങുന്നു; മുഖ്യമന്ത്രി


രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലക്കയറ്റത്തോത് നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ സംസ്ഥാനത്ത് വലിയ തോതിൽ സാധനങ്ങൾക്ക് വില ഉയരേണ്ടതാണ്. എന്നാൽ വിലക്കയറ്റത്തോത് ദേശീയ ശരാശരിയേക്കാൾ താഴെ നിർത്താൻ കേരളത്തിന് കഴിയുന്നു. ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനായി സംസ്ഥാന സർക്കാർ നിരന്തരം സ്വീകരിച്ച പ്രതിജ്ഞാബദ്ധമായ നടപടികളിലൂടെയാണ് ഇത് സാധ്യമായത്. സപ്ലൈകോ ഓണചന്തയുടെ സംസ്ഥാനഉദ്‌ഘാടനം പുത്തരിക്കണ്ടംമൈതാനിയിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.


***രാജ്യസഭാംഗങ്ങളിൽ 12 ശതമാനം ശതകോടീശ്വരൻമാർ; ഗുരുതര ക്രിമിനൽ കേസുള്ള 41 എംപിമാർ


രാജ്യസഭയിൽ നിലവിലുള്ള 223 രാജ്യസഭാ എംപിമാരിൽ 27 പേരാണ്‌ ശതകോടീശ്വരൻമാരായുള്ളത്‌. ആന്ധ്രയിൽ നിന്നുള്ള 11 എംപിമാരിൽ അഞ്ചുപേർ (45 ശതമാനം) ശതകോടീശ്വര പട്ടികയിലുണ്ട്‌. തെലങ്കാനയിലെ ഏഴിൽ മൂന്ന്‌ എംപിമാരും (43 ശതമാനം) ശതകോടീശ്വരൻമാരാണ്‌. തെലങ്കാനയിൽ നിന്നുള്ള ഏഴ്‌ രാജ്യസഭാംഗങ്ങളുടെ ആകെ സ്വത്ത്‌ 5596 കോടി രൂപയാണ്‌. ആന്ധ്രയിലെ 11 എംപിമാരുടെ ആകെ സ്വത്ത്‌ 3823 കോടിയാണ്‌. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്ക്‌ റിഫോംസിന്റെ റിപ്പോർട്ട്‌.


***തൊഴിലുറപ്പ്‌ തൊഴിൽ നിരീക്ഷിക്കാൻ ഡ്രോൺ ഉപയോഗിക്കണമെന്ന്‌ കേന്ദ്രം


 ഇതു സംബന്ധിച്ച് കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയം ഉത്തരവിറക്കി. 


***വരും തലമുറയെയും കാര്‍ഷികവൃത്തിയിലേക്ക് കൊണ്ടുവരുന്നതിനായുള്ള ബോധപൂര്‍വമായ ഇടപെടലുകള്‍ ഉണ്ടാവണം; ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 


ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് മിനി ആഡിറ്റോറിയത്തില്‍ നടന്ന കര്‍ഷക ദിനാചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി.


തന്നതായതും ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുകൊണ്ടും മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉല്‍പാദിപ്പിക്കാനും പുതിയ വിപണന സാധ്യതകള്‍ കണ്ടെത്തുന്ന തലത്തിലേക്ക് പുതിയ തലമുറയില്‍ താല്പര്യം വളര്‍ത്തണം. കാര്‍ഷികവൃത്തി സംസ്‌കാരം എന്നതിലുപരി ഒരു ജീവിതചര്യയാണ്. കാര്‍ഷിക കൂട്ടായ്മകളെ പ്രോത്സാഹിപ്പിക്കുന്നതിനും കര്‍ഷകര്‍ക്ക് കൂടുതല്‍ വിപണികള്‍ കണ്ടെത്തുന്നതിനുമായാണ് കൃഷിവകുപ്പുമായി ചേര്‍ന്ന് കാപ്കോ കമ്പനി രൂപീകരിച്ചിട്ടുള്ളത്.


പ്രാദേശികം

***************


***സ്ഥിരനിയമനം വാഗ്ദാനംചെയ്ത്‌ അധ്യാപികയിൽ നിന്ന്‌ കൈക്കൂലി വാങ്ങി; കോട്ടയത്ത് ഹെഡ്‌മാസ്‌റ്റർ വിജിലൻസ് പിടിയിൽ


 കോട്ടയം ചാലുകുന്ന് സിഎൻഐ എൽപി സ്‌കൂൾ ഹെഡ്‌മാസ്റ്റർ സാം ജോൺ ടി തോമസാണ് വിജിലൻസിന്റെ പിടിയിലായത്. മറ്റൊരു സ്‌കൂളിലെ അധ്യാപികയുടെ സർവീസ് റെഗുലറൈസ് ചെയ്തു കൊടുക്കുന്നതിനായി എ.ഇ.ഒയ്ക്ക് നൽകുന്നതിനെന്ന പേരിലാണ് ഇദ്ദേഹം 10000 രൂപ കൈക്കൂലി വാങ്ങിയത്. ഇതിനിടെയിലാണ് വിജിലൻസ് സംഘം ഇദ്ദേഹത്തെ പിടികൂടിയത്


*** ഗവർണറെ ഓണാഘോഷത്തിന് ക്ഷണിക്കാൻ രണ്ട് മന്ത്രിമാർ; ഓണക്കോടിയും സമ്മാനിച്ചു


സംസ്ഥാന സർക്കാരിന്റെ ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനു സർക്കാരിന്റെ ക്ഷണം. കഴിഞ്ഞ വർഷം ഓണാഘോഷത്തിനു ഗവർണറെ ക്ഷണിക്കാത്തത് വിവാദമായിരുന്നു.


***തിരുപ്പതിക്കും വേളാങ്കണ്ണിക്കും ദ്വൈവാര ട്രെയിനുകൾ; പാലരുവി എക്സ്പ്രസ് തൂത്തുക്കുടിയിലേക്ക് നീട്ടി


സംസ്ഥാനത്തിന് രണ്ട് പുതിയ ട്രെയിനുകൾ കൂടി അനുവദിchchu.  സംസ്ഥാനത്തുനിന്ന് വേളാങ്കണ്ണി, തിരുപ്പതി എന്നിവിടങ്ങളിലേക്കാണ് പുതിയ ട്രെയിനുകൾ ഓടിക്കുന്നത്. കൊല്ലത്തുനിന്ന് തിരുപ്പതിയിലേക്കും എറണാകുളത്തുനിന്ന് വേളാങ്കണ്ണിയിലേക്കും ദ്വൈവാര ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. ഇതുകൂടാതെ പാലക്കാട്- തിരുനെല്‍വേലി പാലരുവി എക്‌സ്പ്രസ് തുത്തൂക്കുടിയിലേക്കു നീട്ടാനും കേന്ദ്ര റെയിൽവേ ബോർഡ് തീരുമാനിച്ചു.


***കണിച്ചാറിൽ പന്നിപ്പനി; 


പഞ്ചായത്തിലെ രണ്ട് പന്നിഫാമുകളിലെ മുഴുവൻ പന്നികളേയും കൊന്നൊടുക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കലക്ടർ ഉത്തരവിട്ടു. കണിച്ചാർ മലയമ്പാടി പ്ലാക്കൂട്ടത്തിൽ ഹൗസിൽ പി സി ജിൻസിന്റെ പന്നിഫാമിലാണ് ജില്ലാ മൃഗസംരക്ഷണ ഓഫീസർ പന്നിപ്പനി സ്ഥിരീകരിച്ചത്. ഈ ഫാമിലെയും 10 കിലോ മീറ്റർ ചുറ്റളവിലുള്ള 28ാം മൈൽ ജയിംസ് ആലക്കാത്തടത്തിന്റെ ഫാമിലെയും മുഴുവൻ പന്നികളേയുമാണ് അടിയന്തിരമായി ഉന്മൂലനം ചെയ്ത് ജഡങ്ങൾ മാനദണ്ഡങ്ങൾ പ്രകാരം സംസ്‌കരിച്ച് മറവ് ചെയ്യണം


***വനം മ്യൂസിയങ്ങളുടെ ശൃംഖല പരിഗണനയില്‍: മന്ത്രി എ കെ ശശീന്ദ്രന്‍


സംസ്ഥാനത്ത് ആദ്യമായി കുളത്തൂപ്പുഴയിൽ വനംവകുപ്പ് ആരംഭിച്ച ഫോറസ്‌റ്റ്‌ മ്യൂസിയം നാടിന് സമർപ്പിക്കുകയായിരുന്നു മന്ത്രി. മ്യൂസിയം പഠനകേന്ദ്രമായി വിപുലീകരിച്ച്‌ വനസംരക്ഷണ പ്രവർത്തനങ്ങൾക്കുള്ള ഹബ്ബാക്കും. വനത്തെപ്പറ്റി അറിവുകൾ നൽകുന്നതിനുള്ള ഇൻഫർമേഷൻ സെന്റർ സജ്ജമാക്കുകയുംചെയ്യും


 ***ക്ഷീര കര്‍ഷകര്‍ക്ക് മലബാര്‍ മില്‍മയുടെ ഓണസമ്മാനമായി 4.2 കോടി


 മലബാര്‍ മില്‍മ ഭരണ സമിതിയുടെതാണ് തീരുമാനം.

ജൂലൈയില്‍ നല്‍കിയ നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് രണ്ടുരൂപവീതം അധികവിലയായി നല്‍കിയാണ് മില്‍മയുടെ ഓണസമ്മാനം. ജൂലൈയില്‍ സംഘങ്ങള്‍വഴി അളന്ന 210 ലക്ഷം ലിറ്റര്‍ പാലിനായി 420 ലക്ഷം രൂപ മില്‍മ മലബാറിലെ ആറ് ജില്ലയിലെ സംഘങ്ങള്‍ക്ക് കൈമാറും.


***അട്ടപ്പാടി മധു വധക്കേസ്‌: അമ്മ നിർദേശിക്കുന്ന മുതിർന്ന അഭിഭാഷകനെ പ്രോസിക്യൂട്ടറാക്കാമെന്ന്‌ സർക്കാർ


മധു വധക്കേസിൽ വിചാരണക്കോടതി വിധിക്കെതിരായ അപ്പീലിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ അമ്മ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ്‌ സർക്കാർ നിലപാട്‌ അറിയിച്ചത്‌.  


***തിരുവനന്തപുരം പാലോട് ഭാര്യാമാതാവിനെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു.


 പരിക്കേറ്റ ഭാര്യ മാതാവ് എസ്ത (60)യെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആത്മഹത്യക്ക് ശ്രമിച്ച വെള്ളനാട് സ്വദേശി ഷിബുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.


ദേശീയം

***********


***ചന്ദ്രയാൻ 3: വിക്രം ലാൻഡർ ചന്ദ്രന്‍റെ ചിത്രം പകർത്തി; ഭ്രമണപഥം താഴ്ത്തല്‍ വിജയകരം


ബംഗളൂരു: രാജ്യത്തിന്‍റെ ചാന്ദ്രദൗത്യം നിർണായകഘട്ടത്തിലേക്ക്. പ്രഗ്യാൻ റോവറിനെ വഹിക്കുന്ന വിക്രം ലാൻഡര്‍ ചന്ദ്രനിലേക്ക് ഇറക്കുന്നതിന് മുന്നോടിയായുള്ള ഭ്രമണപഥം താഴ്ത്തൽ ഇന്ന് വൈകിട്ട് നടന്നു. വേഗത കുറച്ചുള്ള ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായിരുന്നുവെന്ന് ഐഎസ്ആർഒ അറിയിച്ചു. അതിനിടെ പ്രൊപ്പല്‍ഷൻ മൊഡ്യൂളില്‍നിന്ന് വേര്‍പിരിഞ്ഞ വിക്രം ലാൻഡര്‍ പകര്‍ത്തിയ ചന്ദ്രന്‍റെ ആദ്യ ചിത്രം ഐ.എസ്.ആര്‍.ഒ പുറത്തുവിട്ടു.


***കുറച്ചുകാലം പുറകോട്ട് പോയാല്‍ ആസാദിന് തന്റെ പൂര്‍വികരെ കുരങ്ങന്മാരില്‍ കണ്ടെത്താം’: ഗുലാം നബിക്കെതിരെ മെഹ്ബൂബ മുഫ്തി


രാജ്യത്ത് എല്ലാവരും ഹിന്ദുവായാണ് ജനിച്ചതെന്ന ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടിയുടെ (ഡിപിഎപി) അധ്യക്ഷന്‍ ഗുലാം നബി ആസാദിന്റെ പരാമര്‍ശത്തിന് മറുപടിയുമായി പിഡിപി നേതാവ് മെഹബൂബ മുഫ്തി. തന്റെ പൂര്‍വികരെക്കുറിച്ച് ആസാദിന് എത്രമാത്രം അറിവുണ്ടെന്ന കാര്യം തനിക്ക് അറിയില്ലെന്ന് അവര്‍ പറഞ്ഞു. ”എന്നാല്‍, ഞാന്‍ ഒരു കാര്യം പറയാം. ആസാദ് കുറച്ചുകാലം പിറകോട്ട് നടക്കണം. ചരിത്രമെന്താണെന്ന് പരിശോധിക്കണം. കൂടുതല്‍ ആഴത്തില്‍ പോകുകയാണെങ്കില്‍ കുരങ്ങന്മാരില്‍ അദ്ദേഹത്തിന് തന്റെ പൂര്‍വികരെ കണ്ടെത്താന്‍ കഴിയും”, മെഹബൂബ മുഫ്തി പറഞ്ഞു.


***വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി അമേഠി മണ്ഡലത്തിൽ നിന്നും വീണ്ടും മത്സരിക്കുമെന്ന് യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് റായ്.  പ്രിയങ്കാ ഗാന്ധി അവർ ആഗ്രഹിക്കുന്നിടത്ത് മത്സരിക്കുമെന്നും അജയ് റായ് പറഞ്ഞു.


എന്നാൽ ഉത്തര്‍പ്രദേശ് പിസിസി പ്രസിഡന്റ് അജയ് റായ് പറഞ്ഞത് അദ്ദേഹത്തിന്‍റെ ആഗ്രഹം ആയിരിക്കുമെന്നാണ് എഐസിസി പ്രതികരിച്ചത്. രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട്  തീരുമാനം ആയിട്ടില്ലെന്നും എഐസിസി വ്യക്തമാക്കി.


***വിദ്വേഷപ്രസംഗം ആര് നടത്തിയാലും ശക്തമായ നടപടി സ്വീകരിക്കും: സുപ്രീം കോടതി


ഇതിനെതിരെ നിയമപരമായി സ്വീകരിക്കേണ്ട നടപടികൾ എടുക്കുമെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന പറ‍ഞ്ഞു.  നൂഹ് സംഘർഷത്തിന് ശേഷം മുസ്സീം വിഭാഗത്തിനെതിരെ നടന്ന വിദ്വേഷപ്രചാരണത്തിനെതിരായ ഹർജി പരിഗണിക്കുന്നതിനിടെ കേരളത്തിൽ ലീഗ് റാലിയിൽ നടന്ന വിദ്വേഷമുദ്രവാക്യം ഒരു ഹർജിക്കാരന്റെ അഭിഭാഷകൻ ചൂണ്ടിക്കാണിച്ചപ്പോൾ ആണ് കോടതി നീരീക്ഷണം. ഹർജികളിൽ വിശദവാദം കേൾക്കുന്നത് സുപ്രീം കോടതി ഈ മാസം 25 ലേക്ക് മാറ്റി


***മണിപ്പുർ കലാപം: രാഷ്‌ട്രപതിക്ക്‌ മഹിളാ അസോസിയേഷന്റെ നിവേദനം


മണിപ്പുർ കലാപത്തിലെ ഇരകൾക്ക്‌ നീതി ഉറപ്പുവരുത്തണമെന്നും കുറ്റക്കാരായ എല്ലാവരെയും ഉടനെ അറസ്‌റ്റുചെയ്യണമെന്നും രാഷ്ട്രപതി ദ്രൗപദി മുർമുവിന്‌ നൽകിയ നിവേദനത്തിൽ മഹിളാ അസോസിയേഷൻ ആവശ്യപ്പെട്ടു. മഹിളാ അസോസിയേഷന്‌ വേണ്ടി രക്ഷാധികാരി ബൃന്ദാ കാരാട്ട്‌ നിവേദനം കൈമാറി. മണിപ്പുരിലെ സ്ഥിതി അങ്ങേയറ്റം പരിതാപകരമാണെന്നും ഭരണവാഴ്‌ച പൂർണമായും തകർന്നുവെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.


***കരാർ കാലാവധി കഴിഞ്ഞാലും പ്രസവാനുകൂല്യങ്ങൾക്ക്‌ അർഹതയുണ്ടെന്ന്‌ സുപ്രീംകോടതി


മറ്റേണിറ്റി ബെനിഫിറ്റ്‌സ്‌ ആക്‌‌റ്റിലെ അഞ്ചാം വകുപ്പ്‌  തൊഴിൽ ചെയ്‌തിരുന്ന കാലയളവിനും അപ്പുറം പ്രസവാനുകൂല്യങ്ങൾ നൽകണമെന്ന്‌ വ്യവസ്ഥ ചെയ്‌തിട്ടുണ്ടെന്ന്‌ ജസ്‌റ്റിസ്‌ അനിരുദ്ധാബോസ്‌ അധ്യക്ഷനായ മൂന്നംഗബെഞ്ച്‌ നിരീക്ഷിച്ചു. ഡൽഹി സർക്കാരിന്റെ കീഴിലുള്ള ജനക്‌പുരിയിലെ ക്ലിനിക്കിൽ കരാർഅടിസ്ഥാനത്തിൽ ജോലി ചെയ്‌തിരുന്ന വനിതാഡോക്‌ടർക്ക്‌ മൂന്നുമാസത്തിനകം പ്രസവാനുകൂല്യങ്ങൾ നൽകണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.


***ബിഹാറിൽ അരാരിയ ജില്ലയിൽ മാധ്യമപ്രവർത്തകനെ വെടിവച്ചു കൊന്നു.


ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരണിലെ റിപ്പോർട്ടർ വിമൽ കുമാർ യാദവ് ആണ് കൊല്ലപ്പെട്ടത്.  അജ്ഞാതർ വീട്ടിലേക്ക് അതിക്രമിച്ച് കയറി വെടിയുതിർക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ പ്രദേശത്ത്  സംഘർഷം ഉടലെടുത്തിട്ടുണ്ട്. പൊലീസ് സംഭവസ്ഥലത്തേക്ക് എത്തി അന്വേഷണം ആരംഭിച്ചു.



അന്തർദേശീയം

*******************


***ചൈനയില്‍ താല്‍ക്കാലിക പങ്കാളികളെ തേടുന്ന യുവതി യുവാക്കളുടെ എണ്ണം കൂടുന്നു


സങ്കീര്‍ണ്ണവും ദീര്‍ഘകാലവുമുള്ള ബന്ധങ്ങള്‍ ഒഴിവാക്കി സഹയാത്രികരായ ആളുകളുമായി ചേര്‍ന്ന് താല്‍ക്കാലിക പങ്കാളികളായി ജീവിക്കാന്‍ ചൈനയിലെ ചെറുപ്പക്കാര്‍ കൂടുതലായി താല്പര്യം പ്രകടിപ്പിക്കുന്നതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോള്‍ ട്രെന്‍ഡിംഗ് ആയിക്കൊണ്ടിരിക്കുന്ന താല്‍ക്കാലിക പങ്കാളികള്‍ എന്ന  സവിശേഷമായ ആശയത്തോട് സ്ത്രീകളും പുരുഷന്മാരും ഒരു പോലെ  താല്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.


***പീഡിപ്പിച്ചത് കുട്ടികളെ; ഓസ്‌ട്രേലിയൻ വൈദികനെതിരെ 193 കേസുകൾ; 


മെൽബൺ: പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിൽ 39 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ക്രൈസ്തവ പുരോഹിതൻ്റെ ശിക്ഷ 12 മാസം കൂടി കൂട്ടി. ഓസ്‌ട്രേലിയൻ പൗരനായ ജെറാൾഡ് റിഡ്‌സ്‌ഡേൽ (89) എന്ന വൈദികൻ്റെ ശിക്ഷയാണ് വീണ്ടും വർധിപ്പിച്ചത്. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച വിവരങ്ങൾ പുറത്തുവരികയും കോടതി ശിക്ഷിക്കുകയും ചെയ്തതോടെ ഇയാളെ വൈദിക പദവിയിൽ നിന്ന് പുറത്താക്കിയിരുന്നു.


***: സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്തുമെന്ന് യുഎസിന് ഉറപ്പ് നൽകി പാകിസ്ഥാൻ താൽക്കാലിക പ്രധാനമന്ത്രി അൻവർ-ഉൽ-ഹഖ് കാക്കർ.


 അധികാരമേറ്റ് ദിവസങ്ങൾക്ക് ശേഷമാണ് കാക്കർ നിലപട് വ്യക്തമാക്കിയത്. രാജ്യത്ത് ദേശീയ അസംബ്ലിയുടെ കാലാവധി ഓഗസ്റ്റ് 12ന് അവസാനിക്കുന്നതോടെ പാക്കിസ്ഥാനിൽ വരും മാസങ്ങളിൽ പൊതുതിരഞ്ഞെടുപ്പ് നടക്കും.


 “ഭരണഘടനയനുസരിച്ച് പാകിസ്ഥാനിൽ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമാക്കുന്നതിന് ഇടക്കാല സർക്കാർ പ്രവർത്തിക്കും.” ആഗസ്റ്റ് 12 നാണ് ആദ്യമായി സെനറ്ററായ കക്കറിനെ, പാകിസ്ഥാൻ താൽക്കാലിക പ്രധാനമന്ത്രിയായി നിയമിച്ചത്.  യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ അഭിനന്ദന ട്വീറ്റിന് മറുപടിയായാണ് കാക്കറിന്റെ ട്വീറ്റ്.


***പാകിസ്താൻ ഫൈസലാബാദിലെ ക്രൈസ്തവ ദേവാലയങ്ങൾക്ക് നേരെ ആക്രമണം: 140 പേർ അറസ്റ്റിൽ 


മതനിന്ദ ആരോപിച്ച് 21 പള്ളികളിലും ക്രിസ്ത്യൻ മത വിശ്വാസികളായവരുടെ മൂന്ന് ഡസനോളം വീടുകളിലും കലാപകാരികൾ ആക്രമണം അഴിച്ചുവിട്ടു. പഞ്ചാബിന്റെ പ്രവിശ്യാ തലസ്ഥാനമായ ലാഹോറിൽ നിന്ന് 130 കിലോമീറ്റർ അകലെ ഫൈസലാബാദ് ജില്ലയിലെ ജരൻവാല പട്ടണത്തിലാണ് സംഭവം. സംഭവത്തിൽ ഇതുവരെ 140 പേരെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്യുകയും അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു.


***പുരുഷ ശരീരത്തിലും പന്നിവൃക്ക പ്രവര്‍ത്തിക്കും


ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മനുഷ്യനില്‍ ഘടിപ്പിക്കുന്ന പരീക്ഷണം വീണ്ടും വിജയം. ഒരുമാസംമുമ്പ്‌ മസ്തിഷ്കമരണം സംഭവിച്ച പുരുഷനിലാണ് പന്നിയുടെ വൃക്ക പിടിപ്പിച്ചത്‌. 32 ദിവസത്തിനുശേഷം നടത്തിയ പരിശോധനയിലും അവയവം കാര്യക്ഷമമായി പ്രവർത്തിക്കുന്നതായി കണ്ടെത്തി. വെന്റിലേറ്റർ സഹായത്തോടെയാണ്‌ രോഗിയുടെ ഹൃദയത്തിന്റെ പ്രവർത്തനം നിലനിർത്തിയിരിക്കുന്നത്‌. ഒരുമാസംകൂടി വൃക്കയുടെ പ്രവർത്തനം  നിരീക്ഷിക്കും.


കായികം

************


***അയര്‍ലൻഡിനെതിരായ ആദ്യ ട്വന്റി 20 യില്‍ ഇന്ത്യയ്ക്ക് വിജയം. മഴ നിയമപ്രകാരം രണ്ട് റണ്‍സിനാണ് ഇന്ത്യയുടെ വിജയം .


ഡബ്ലിനില്‍ മഴ മുടക്കിയ മത്സരത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അയര്‍ലന്‍ഡ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 6.5 ഓവറില്‍ രണ്ടിന് 47 എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മഴയെത്തിയത്. തുടരാനാവില്ലെന്ന് ഉറപ്പായതോടെ 2 റണ്‍ മുന്നിലായി ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.


വാണിജ്യം

************


***മദ്ധ്യവർഗ്ഗ ഇന്ത്യക്കാരുടെ ശരാശരി വരുമാനത്തിൽ വൻ വർധന; 9 വർഷത്തിനിടെ മൂന്നിരട്ടി കൂടിയതായി SBI റിസർച്ച് റിപ്പോർട്ട്


 സാമ്പത്തിക വർഷം 2013 മുതൽ സാമ്പത്തിക വർഷം 2022 വരെയുള്ള കാലയളവിലാണ് ഈ വർddhaനയെന്ന് എസ്ബിഐ നടത്തിയ പഠനത്തിൽ പറയുന്നു. മദ്ധ്യവർഗ്ഗ ഇന്ത്യക്കാരുടെ ശരാശരി വരുമാനം 2012-13 സാമ്പത്തിക വർഷത്തിൽ (FY13) 4.4 ലക്ഷം രൂപ ആയിരുന്നു എങ്കിൽ 2022 ൽ അത് 13 ലക്ഷം രൂപയായി ഉയർന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.


***ഗുണഭോക്താക്കൾക്ക് നേരിട്ട് പണമെത്തിക്കുന്ന ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ വഴി സർക്കാർ ലാഭിച്ചത് 2.73 ലക്ഷം കോടി: നിർമല സീതാരാമൻ


ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ നേരിട്ട് പണമെത്തിക്കുന്ന ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) നടപ്പിലാക്കിയത് വഴി നികുതിദായകരുടെ 2.73 ലക്ഷം കോടി രൂപ ലാഭിക്കാനായതായി ധനമന്ത്രി നിർമല സീതാരാമൻ. ‍ഗുണഭോക്താക്കൾക്ക് നേരിട്ട് പണം എത്തിക്കുന്നതിനും വ്യാജ അക്കൗണ്ടുകൾ ഇല്ലാതാക്കുന്നതിനുമായി ഡിബിടി നടപ്പിലാക്കി, ഒൻപത് വ‍ർഷത്തിനിടെയാണ് ഇത്രയും തുക ലാഭിക്കാനായതെന്ന് ധനമന്ത്രി പറഞ്ഞു.


***സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ മൂന്ന് ദിവസത്തെ ഇടിവിന് ശേഷമാണ് വില മാറാതെ തുടരുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. ഒരു പവൻ സ്വർണത്തിന് 43280 രൂപയാണ് ഇന്നലത്തെ വിപണി വില. തുടർച്ചയായ മൂന്ന് ദിവസംകൊണ്ട് 440 രൂപയാണ് കുറഞ്ഞത്.


ഒരു ഗ്രാം 22  കാരറ്റ് സ്വർണത്തിന് 5410 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 4493 രൂപയാണ് വില. വെള്ളിയുടെ വില ഒരു രൂപ ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ ഉയർന്ന് 77 രൂപയായി ഹാൾമാർക്ക് വെള്ളിക്ക് 103 രൂപയാണ് വില


***തുടര്‍ച്ചയായ രണ്ടാം ദിനവും നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ച് ഇന്ത്യന്‍ ഓഹരി വിപണി. 


ദിവസം മുഴുവന്‍ നീണ്ട ചാഞ്ചാട്ടത്തിനു ശേഷം നിഫ്റ്റി 19300 ന് മുകളില്‍ പിടിച്ചു നിന്നു. 55.10 പോയ്ന്റ് ഇടിഞ്ഞ് 19,310 ലാണ് നിഫ്റ്റിയുടെ ക്ലോസിംഗ്. സെന്‍സെക്‌സ് 202.36 പോയ്ന്റ് ഇടിഞ്ഞ് 64,948.66 ലും. ഈ ആഴ്ച ഇതു വരെ സെന്‍സെക്‌സും നിഫ്റ്റിയും 0.5 ശതമാനത്തോളം താഴേക്ക് പോയി. 2022 മേയ്ക്ക് ശേഷമുള്ള നീണ്ട നഷ്ടമാണിത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.