പ്രപഞ്ച സൃഷ്ടാവിന്റെ വചനങ്ങളായ ഖുർ ആൻ ഇന്നലെകളിലെ തകർന്നടിഞ്ഞ നാഗരികതകളുടെയും, ജനസമൂഹങ്ങളുടെയും ഉത്ഥാനപതനങ്ങളുടെ ചരിത്രത്തെ ഓർമ്മപ്പെടുത്തുമ്പോൾ തന്നെ മാനവകുലം നേരിടുന്ന നവകാല സമസ്യങ്ങൾക്കിടയിൽ മനുഷ്യാന്തസ് ഉയർത്തിപിടിച്ച് ജീവിക്കാനുള്ള നീതിബോധവും മനുഷ്യത്വ സമീപനവും, എല്ലാകാലത്തേക്കുമുള്ള മത ഭൗതിക, ശാസ്ത്ര ആരോഗ്യ, പരിസ്ഥിതി അടക്കമുള്ള സകല മേഖലകളിലേക്കും വെളിച്ചം പ്രസരണം ചെയ്യുന്ന ഖുർ ആൻ പഠിക്കാനും, പഠിപ്പിക്കാനും സമുദായം സമയവും സമ്പത്തും ഉപയോഗിക്കണമെന്ന് സയ്യിദ് മുത്തന്നൂർ തങ്ങൾ അഭിപ്രായപ്പെട്ടു. പങ്ങാരപ്പിള്ളി ബദരിയ്യ ഇസ്ലാമിക് സെന്ററിന് കീഴിലുള്ള ഖുർ ആൻ മനപ്പാഠ പഠന കേന്ദ്രമായ
ഹിഫ്ള് അക്കാദമി
റിസർച്ച് സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തുടർന്ന് ആത്മീയ സമ്മേളനത്തിൽ ബദ്രിയ്യ വർക്കിങ്ങ് പ്രസിഡണ്ട് സയ്യിദ് എ. പി. പൂകോയ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു.
ബദ്രിയ്യ ഇസ്ലാമിക് സെന്റർ കേന്ദ്ര കമ്മറ്റി പ്രസിഡണ്ട് സയ്യിദ് സൈനുദ്ധീൻ അൽ ബുഖാരി കൂരി കുഴി തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ലാ സെക്രട്ടറി മുസ്തഫ കാമിൽ സഖാഫി പ്രഭാഷണം നടത്തി
സയ്യിദ് നജ്മുദ്ധീൻ തങ്ങൾ തോണൂർക്കര,
സയ്യിദ് നൗഫൽ തങ്ങൾ
വാപ്പുട്ടി മുസ്ലിയാർ തൊഴുപ്പാടം,
ബദ്രിയ കാര്യദർശി
ഖാസിം ഉസ്താദ് ചേലക്കര,
അബ്ദുറഹ്മാൻ ഹാജി മാഞ്ചാടി,
ഹംസകുട്ടി സാഹിബ് മേപ്പാടം,
ഹാഫിള് നവാസ് അസ്ഹരി,
ഹാഫിള് ജിഫ്രി സഖാഫി പൊന്നാനി,
ഡോ. മുസ്തഫ പട്ടാമ്പി,
മുഹമ്മദ് ഫൈസി
യൂസഫ് ഹാജി മങ്ങാട് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു
സയ്യിദ് അഹ്ദൽ മുത്തനൂർ തങ്ങൾ സമാപന പ്രാത്ഥന നടത്തി.
അൻഫാൽ നിസാമി കൈപ്പമംഗലം സ്വാഗതവും ബാദുഷ നു അമാനി മണ്ണാർക്കാട് നന്ദിയും പറഞ്ഞു.
0 അഭിപ്രായങ്ങള്‍